ഹൃദയാഘാതം കവരുന്ന യുവത്വങ്ങൾ

By Kavitha J.15 Jul, 2018

imran-azhar

 

ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന അസുഖങ്ങൾ മൂലം ഇന്ത്യയിൽ മരണനിരക്ക് കൂടുന്നതായി പഠനം. കാനഡയിലെ സെന്റ് മൈക്കിൾ ഹോസ്പിറ്റലിലെ സെന്റര് ഫോർ ഗ്ലോബൽ ഹെൽത്തിന്റെ ഡയറക്ടർ ആയ ഡോക്ടർ പ്രഭാത് ഝായുടെ
നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്ത് വന്നത്‌. ദി ലാന്‍സെറ്റ്‌ ഗ്ലോബലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2015 ലെ മാത്രം കണക്കെടുത്താൽ ഇന്ത്യയിൽ ആകെ മരിച്ചവരിൽ കാൽഭാഗം പേരും ഹൃദയ സംബന്ധമായ രോഗങ്ങൾ മൂലമാണ് മരിച്ചത്.

 

30 മുതൽ 69 വയസ്സ് വരെ ഉള്ളവരിൽ ഇസൈമിക്‌ തകരാറ് കൂടുതലായാണ്‌
കാണുന്നത്. ഹൃദയത്തിലെ രക്തധമനികളിലേക്കു ആവശ്യത്തിന് ഓക്സിജനും രക്തവും എത്താത്ത അവസ്ഥയാണിത്. അതേസമയം, സ്ട്രോക്ക് മൂലമുണ്ടാകുന്ന മരണങ്ങളുടെ തോത് കുറയുകയും ചെയ്തിട്ടുണ്ട്.

 

1970 നു ശേഷം ജനിച്ചവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുണ്ടാകുന്ന മരണ നിരക്ക് പരിഭ്രമിപ്പിക്കത്തക്ക അളവിൽ ഉയർന്നിട്ടുണ്ട്. ഇവരിൽ പ്രധാനമായി കണ്ടു വരുന്നത് ഹൃദയാഘാതവും, ഹൃദയധമനികൾ ചുരുങ്ങി പോകുന്ന അവസ്ഥയുമാണ്. ഇവ രണ്ടു മരണ നിരക്ക് ഉയർത്തിയിട്ടുണ്ട്.

 

OTHER SECTIONS