വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാം

By online desk.19 02 2019

imran-azhar

 


മോശം ജീവിതരീതിയും തീരെ ശ്രദ്ധിക്കാതെയുള്ള ആഹാരക്രമങ്ങളുടേയും അനന്തരഫലമായാണ് വയറില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത്. പലരെയും വിഷമത്തിലാക്കുന്ന ഒരു പ്രശ്‌നമാണ് ഇത്. മറ്റ് ഭാഗങ്ങളിലേതിനേക്കാള്‍ ഗൗരവ്വമേറിയതാണ് ഒന്നാണ് വയറിലെ കൊഴുപ്പ്. വളരെ അപകടകരമായ ഒന്നാണ് ഇത്. വയറിലും സമീപത്തും അടിഞ്ഞിരിക്കുന്ന ഈ കൊഴുപ്പ് അവയോടടുത്തുള്ള അവയവങ്ങളില്‍ ദോഷകരമായ ഹോര്‍മോണുകള്‍ രൂപപെ്പടുന്നതിന് കാരണമാകും. എന്നാല്‍, ചില പ്രകൃതിദത്തമായ വഴികളിലൂടെ ഇത്തരം കൊഴുപ്പ് കുറയ്ക്കാന്‍ സാധിക്കും. വയറിലെ കുഴുപ്പിനെ പ്രതിരോധിക്കുന്ന ഇത്തരം മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയൂ..

 


വെള്ള അരി അഥവാ വൈറ്റ് റൈസുകൊണ്ടുള്ള ആഹാരങ്ങള്‍ കഴിക്കാതിരിക്കണം. ഇതിന് പകരമായി മട്ടയരിയോ ബ്രൗണ്‍ ബ്രെഡോ, ഓട്‌സോ അലെ്‌ളങ്കില്‍ ഗോതമ്പ് ആഹാരങ്ങളോ ശീലമാക്കണം. അതുപോലെ മധുര പലഹാരങ്ങള്‍, മധുര പാനീയങ്ങള്‍, എണ്ണപ്പലഹാരങ്ങള്‍ എന്നിവയും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം ആഹാരങ്ങള്‍ കഴിക്കുന്നതുമൂലം ശരീരത്തിലെ തുടകള്‍, അടിവയര്‍ എന്നീ ഭാഗങ്ങളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാന്‍ കാരണമായേക്കും. കഴിയുന്നിടത്തോളം മാംസാഹാരങ്ങള്‍ ഒഴിവാക്കുന്നതും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയും.

 


വയറിലെ കൊഴുപ്പ് കുറക്കുന്നതിനുള്ള ഏറ്റവും മികച്ച ചികിത്സകളില്‍ ഒന്നാണ് നാരങ്ങവെള്ളം. ഒരു ഗ്‌ളാസ് തണുത്ത വെള്ളത്തില്‍ അല്‍പ്പം നാരങ്ങാനീരും ഉപ്പും ചേര്‍ത്ത് ദിവസവും രാവിലെ കഴിക്കുന്നതുമൂലം ശരീര പോഷണത്തിനും കുടവയര്‍ കുറയാനും കൊഴുപ്പുകള്‍ ഇല്‌ളാതാക്കാനും സഹായിക്കും. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നതും ഇതിനുള്ള ഒരു പ്രതിവിധിയാണ്. ധാരാളം വെള്ളം കുടിക്കുന്നതുമൂലം ശരീരപോഷണത്തിന് സഹായിക്കുകയും ശരീരത്തിലെ വിഷാശം അകറ്റുകയും ചെയ്യുന്നു. ദിവസവും രാവിലെയും വൈകുന്നേരവും ധാരാളം പഴങ്ങള്‍ കഴിക്കുക. ഇത് ശരീരത്തിന് ധാരാളം ആന്റി ഓക്‌സിഡന്റുകളും ധാതുക്കളും വിറ്റാമിനുകളും പ്രദാനം ചെയ്യും.

OTHER SECTIONS