പ്രമേഹത്തിന് പിന്നിലെ കാരണങ്ങൾ

By online desk .13 11 2019

imran-azhar

 

 

പ്രധാനമായും പരമ്പര്യമായാണ് പ്രമേഹം വരാറുള്ളത്. പ്രമേഹം ഒരു ജനിറ്റിക് ഡിസീസ് ആണ്. കൂടിയ രക്തസമ്മർദവും രക്തത്തിലെ കൊഴുപ്പും പ്രമേഹം വരാനുള്ള പ്രധാന കാരണങ്ങളാണ്. പുകവലിക്കുന്നവരിൽ പ്രമേഹം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അച്ഛനും അമ്മയ്ക്കും പ്രമേഹമുണ്ടെങ്കിൽ കുഞ്ഞുങ്ങൾക്കും പ്രമേഹം പിടിപെടാനുള്ള 90 ശതമാനം വരെയാണ്. ഇവയെക്കാളുപരി ചില സ്റ്റിറോയ്ഡ് മരുന്നുകളുമൊക്കെ പ്രമേഹത്തിന് കാരണമാകുന്നു. ഇൻസുലിൻ ഹോർമോൺ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ നില കൂടാൻ കാരണമാകും. ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരുന്നു. ജീവിത രീതിയിലുള്ള അപാകതകളാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന കാരണം. ലോകത്ത് 200 ദശലക്ഷത്തിനു മുകളിൽ ആൾക്കാർ പ്രമേഹബാധിതരാണ്. ഓരോ എട്ടു സെക്കൻഡിലും പ്രമേഹം കാരണം ഒരാൾ മരണമടയുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുകയും കുറയുകയും ചെയ്യുന്നതാണ്‌ പലപ്പോഴും പ്രമേഹത്തെ അപകടകാരിയാക്കുന്നത്.

 

================================================================
പ്രമേഹത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ ബന്ധത്തപ്പെടുക  :

ജ്യോതിദേവ് ഡയബറ്റീസ് ആൻഡ് റിസർച്ച് സെന്റർ,
തിരുവനന്തപുരം.
ഫോൺ  : 098460 40055

അപ്പോയിന്മെന്റുകൾക്ക് : ക്ലിക് ചെയ്യുക
 ================================================================

 

 

OTHER SECTIONS