ഇന്‍സുലിന്‍ കുത്തി വയ്പ്പില്ലാതെ പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍?

By Web Desk.14 08 2020

imran-azhar

 

 

പ്രായമായവരില്‍ മാത്രം കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നമായിരുന്നു പ്രമേഹവും കൊളസ്‌ട്രോളു. എന്നാല്‍, ആധുനിക ശീലങ്ങളാല്‍ ഇപ്പോള്‍ പ്രായഭേദമന്യേ മുതിര്‍ന്നവരെന്നോ കുഞ്ഞുങ്ങളോന്നോ വേര്‍തിരിവെന്നോ ഇല്ലാതെ പലരും അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്‌നമാണ് പ്രമേഹം. പല രോഗങ്ങള്‍ക്കും കാരണമാകുന്ന രോഗാവസ്ഥയാണ് പ്രമേഹം. രക്തത്തില്‍ പഞ്ചാസരയുടെ അളവു വര്‍ദ്ധിക്കുന്നതും ഇതനുസരിച്ച് ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കപ്പെടാത്തതാണ് പ്രമേഹത്തിന്റെ പ്രധാന കാരണം. പാരമ്പര്യം മുതല്‍ ഭക്ഷണ ശീലങ്ങളും വ്യായാമക്കുറവും സ്‌ട്രെസമെല്ലാം രോഗസാദ്ധ്യത ഇരട്ടിയാക്കാറുണ്ട്.


കൃത്യമായ ഭക്ഷണ നിയന്ത്രണവും വ്യായാമവും രോഗത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും. പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്. ഇത്തരം നാട്ടു വൈദ്യമാര്‍ഗ്ഗങ്ങളുപയോഗിച്ച് ഇന്‍സുലിന്‍ കുത്തി വയ്പ്പില്ലാതെ തന്നെ രോഗാവസ്ഥയെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. പ്രമേഹത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഗൃഹ മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയൂ.... വഴുവഴുപ്പുളള വെണ്ടയ്ക്ക പല രോഗങ്ങള്‍ക്കുമുള്ള സ്വാഭാവിക മരുന്നുമാണ്. എന്നാല്‍, പ്രമേഹ രോഗികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഒന്നാണ് വെണ്ടയ്ക്ക.

 

വെണ്ടയ്ക്ക മുറിച്ച് വെള്ളത്തിലിട്ട ശേഷം അല്‍പ്പ സമയം കഴിഞ്ഞ് ഈ വെള്ളം കുടിക്കുന്നത് പ്രമേഹത്തില്‍ നിന്ന് രക്ഷ നേടാന്‍ സഹായകമാണ്. അരി നല്ലതുപോലെ തിളച്ച വെള്ളമോ അരി വാര്‍ത്തെടുക്കുന്ന കഞ്ഞിവെള്ളമോ എടുക്കുക. ഒരു ഗ്‌ളാസ് വെള്ളത്തിന് നാലഞ്ച് വെണ്ടയ്ക്ക എന്ന കണക്കിന് വേണം കഞ്ഞിവെള്ളം എടുക്കാന്‍. ഇതിലേക്ക് നാലഞ്ച് വെണ്ടയ്ക്ക അരിഞ്ഞിടുക. വട്ടത്തില്‍ അരിഞ്ഞിടുന്നതാണ് ഉത്തമം. ഈ വെള്ളം വെണ്ടയ്ക്കയിലെ പോഷകങ്ങള്‍ ഇതിലേയ്ക്ക് ഇറങ്ങാനായി നാലഞ്ച് മണിക്കൂറോ രാത്രി മുഴുവനോ വച്ചിരിക്കുക. ശേഷം ഈ വെള്ളം ഊറ്റിയെടുത്ത് കുടിക്കുക. ദിവസവും അടുപ്പിച്ച് കുറച്ച് നാള്‍ രാവിലെ വെറും വയറ്റില്‍ ഇപ്രകാരം ചെയ്യുന്നത പ്രമേഹത്തെ പ്രതിരോധിക്കാന്‍ ഉത്തമമാണ്.

 

OTHER SECTIONS