അറിയാമോ സ്ത്രീകള്‍ളെപ്പോലെ പുരുഷന്മാര്‍ക്കുമുണ്ട് ആര്‍ത്തവ വിരാമം !

By Anju N P.16 Jan, 2018

imran-azhar

 


45 വയസ്സിനു ശേഷം സ്ത്രീകളില്‍ ആര്‍ത്തവം നിലയ്ക്കുന്ന പ്രക്രിയ സംഭവിക്കുന്നത് എല്ലാവര്‍ക്കും അറിയാം എന്നാല്‍ പുരുഷന്മാര്‍ക്കും ആര്‍ത്തവവിരാമം സംഭവിക്കുന്നു എന്നാണ് പുതിയ കണ്‍െത്തല്‍.

 

അന്ത്രോപോസ് (Andropause) എന്ന ഈ പ്രതിഭാസം പുരുഷന്‍ന്മാരില്‍ 50 വയസ്സിനു മുകളിലാണ് കണ്ടു വരുന്നത്. ഈ അവസ്ഥയില്‍ പുരുഷന്റെ പ്രത്യുല്‍പ്പാദന ശേഷി കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരെയും ആന്ത്രോപോസ് മാനസികമായും ശാരീരികമായും ബാധിക്കും.

 

ലൈംഗികജീവിതത്തില്‍ താല്പര്യം കുറയുന്നതിനു പുറമേ വിഷാദം, ഉറക്കക്കുറവ്, മുടികൊഴിച്ചില്‍ തുടങ്ങിയവ ലക്ഷണങ്ങളായി കണ്ടേക്കാം. പുരുഷഹോര്‍മോണ്‍ ആയ ടെസ്‌ടോസ്റ്റിറോണ്‍ ക്രമാതീതമായി കുറയുമ്പോള്‍ ഉള്ള അവസ്ഥയാണ് അന്ത്രോപോസ്.

 

മെച്ചപ്പെട്ട ജീവിത ശീലങ്ങള്‍കൊണ്ട് ഒരു പരിധിവരെ ആന്ത്രോപോസ് ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ ഒരു പരിധിവരെ തടയാന്‍ കഴിയും. പുരുഷന്മാരില്‍ എന്തുകൊണ്ടാണ് ആന്ത്രോപോസ് ഉണ്ടാകുന്നതെന്ന കാര്യം ഇന്നും അവ്യക്തമാണ്.

 

OTHER SECTIONS