കുട്ടികളുടെ ആരോഗ്യത്തിന് നല്ല ഭക്ഷണശീലം

By online desk.30 12 2019

imran-azhar

 


അച്ഛനമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ ഭക്ഷണ രീതിയില്‍ ആധി പുലര്‍ത്തുന്നവരാണ്. ആഹാരം കഴിച്ച് മെലിഞ്ഞാലും തടിച്ചാലും അവരുടെ ആധി വര്‍ദ്ധിക്കുകയെയുള്ളൂ. തങ്ങള്‍ ചെയ്യുന്നത് മാത്രം മതിയോ അതോ മറ്റെന്തെങ്കിലും പ്രത്യേകമായി ചെയ്യണോ എന്നാണ് അവരുടെ മറ്റൊരു വേവലാതി. കുട്ടികളുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യം വേണ്ടത് പോഷകസമൃദ്ധമായ ഭക്ഷണമാണ് എന്നത് നമുക്കെല്ലാം അറിയുന്ന ഒന്നാണ്... അതുമാത്രം മതിയോ ഒരു കുഞ്ഞിന്റെ ആരോഗ്യത്തിന്...

 

നിങ്ങളുടെ കുട്ടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ടണ്‍കണക്കിന് പണവും സമയവും ചെലവഴിക്കേണ്ടതില്ല. പകരം, കുട്ടിയുടെ രോഗപ്രതിരോധ പ്രവര്‍ത്തനം, വളര്‍ച്ച, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിന് ജീവിതശൈലിയില്‍ ചെറിയ രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയാകും. സ്വാഭാവികമായ ഈ ആശയങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തിനായുള്ള എളുപ്പവും ഫലപ്രദവുമായതും എന്നാല്‍ പേഴ്‌സ് കാലിയാകാതെ എളുപ്പം നടപ്പിലാക്കാന്‍ സാധിക്കുന്നതുമാണ്.

 

വ്യായാമം അത്യാവശ്യം

 

വ്യായാമം എന്നാല്‍ ഇന്നത്തെക്കാലത്ത് ജിമ്മില്‍ പോകുന്നതാണ്. അതുമാത്രമല്ല വ്യായാമം എന്നത് കുട്ടികളെ പഠിപ്പിക്കേണ്ടതും നമ്മള്‍ തന്നെ. കുട്ടികള്‍ ശരീരം അനങ്ങാതെ ഒരിടത്ത് ചടഞ്ഞുകൂടിയിരിക്കുന്നത് തടയുക. വിവിധയിനം കായികവിനോദങ്ങള്‍ക്കുള്ള അവസരം ഉണ്ടാക്കുക.
നീന്തല്‍, സൈക്കിള്‍ ചവിട്ടല്‍, നടത്തം, ഓട്ടം എല്ലാം നല്ല വ്യായാമങ്ങള്‍ തന്നെ. വിശപ്പില്ലായ്മ ഉണ്ടാകുമ്പോള്‍ ശരീരം അനങ്ങിയുള്ള കളികള്‍ വര്‍ധിപ്പിക്കുക. സ്വാഭാവികമായി അത് കൂടുതല്‍ കലോറി കത്തിക്കുകയും അതുവഴി കൂടുതല്‍ വിശപ്പുണ്ടാക്കുകയും ചെയ്യുന്നു.

 

നേരത്തെ പറഞ്ഞതുപോലെ, കുട്ടികളുടെ കൂടെ നിങ്ങളും കൂടുകയാണെങ്കില്‍ അത് അവര്‍ക്കും സന്തോഷം നല്‍കും. ടെന്നീസ് അല്ലെങ്കില്‍ ബാഡ്മിന്റണ്‍ കളിക്കുന്നത് നല്ലൊരു വ്യായാമമാണ്.
ഒരുമിച്ച് രാവിലെയോ, വൈകുന്നേരമോ നടക്കാന്‍ പോകുന്നതും നല്ലൊരു വ്യായാമമാണ്. കുട്ടികളോടൊത്ത് കിട്ടുന്ന ഗുണമേന്മയുള്ള സമയവുമാണ്. പഠനങ്ങളനുസരിച്ച് കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ വിഷാദരോഗം, ആത്മഹത്യാപ്രവണത എന്നിവയില്‍ നിന്ന് ഒരു പരിധിവരെ മാറിനില്‍ക്കും.മക്കള്‍ എന്തെങ്കിലും കാരണവശാല്‍ മാനസികമായി തകര്‍ന്നിരിക്കുന്നു എങ്കില്‍ അത് രക്ഷിതാക്കള്‍ക്ക് എളുപ്പം മനസ്സിലാക്കാന്‍ അവരുമായി പങ്കുവയ്ക്കുന്ന ഈ സമയം സഹാ

 


ഒരുമിച്ച് ഭക്ഷണം കഴിക്കാം

 

അമ്മയും അച്ഛനും ആണ് കുട്ടികളുടെ ആദ്യ ഗുരുക്കന്മാര്‍. കുട്ടികള്‍ എല്ലായ്‌പ്പോഴും അച്ഛനമ്മമാരെ കണ്ണുമടച്ചു അനുകരിക്കുകയാണ് പതിവ്. അനുയോജ്യമായ തീന്മേശ മര്യാദകള്‍, ഭക്ഷണരീതി, സാമൂഹിക കഴിവുകള്‍ എന്നിവ പകര്‍ന്നുനല്‍കാനുള്ള മികച്ച അവസരമാണ് ഒത്തൊരുമിച്ചുള്ള ഭക്ഷണസമയം.

 

ഇവിടെ ഓര്‍മിക്കേണ്ട ഒരു ചെറിയ നിയമം - വിമര്‍ശിക്കരുത്, കുറ്റപ്പെടുത്തരുത്, പകരം ഉദാഹരണത്തിലൂടെ അവരെ നയിക്കുക.

 

കുട്ടികള്‍ക്ക് വൈവിധ്യമുള്ള ഭക്ഷണങ്ങള്‍ പരീക്ഷിക്കുന്നതിനായുള്ള കവാടം തുറന്നുകൊടുക്കാനും അവരുടെ അഭിരുചികളെ വിപുലമാക്കാനും ഒരുമിച്ചുള്ള ഭക്ഷണം സഹായിക്കും. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഒമ്പത് മുതല്‍ 14 വയസ്‌സു വരെ പ്രായമുള്ളവര്‍ കുടുംബങ്ങളുമായി ഭക്ഷണം കഴിക്കുന്നതുമൂലം ഒരുപാട് പ്രയോജനങ്ങളുണ്ട്. കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താനാകും. (കാത്സ്യം, ഇരുമ്പ്, നാരുകള്‍ തുടങ്ങിയ ധാരാളം പോഷകഘടകങ്ങള്‍ ഇങ്ങനെ അവര്‍ക്കു ലഭിക്കുന്നു). സോഡ, വറുത്ത ഭക്ഷണങ്ങള്‍ തുടങ്ങിയവ കുറയ്ക്കാനുമാകും.

 

ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും കഴിക്കുന്നതിന് കുട്ടികളെ സഹായിക്കാന്‍ തീന്മേശയിലെ കൂട്ടായ്മയ്ക്ക് കഴിയും. കുടുംബ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ഏറ്റവും എളുപ്പമാര്‍ഗമാണ് ഒരുമിച്ച് സമയം ചെലവഴിക്കുന്നത്. കുട്ടികളുടെ ശാരീരികാരോഗ്യം മാത്രമല്ല ഇങ്ങനെ ഒരുമിച്ച് തീന്മേശയില്‍ കുടുംബമായി ഒത്തുകൂടുമ്പോള്‍ വര്‍ധിക്കുന്നത്.

ചെറിയ കുഞ്ഞുങ്ങളുള്ള കുടുംബത്തില്‍ ഇങ്ങനെ ഒരുമിച്ചുള്ള ദിനചര്യ അവര്‍ക്ക് സുരക്ഷിതത്വവുമേകും. കുടുംബത്തില്‍ താന്‍ ഒരു അത്യന്താപേക്ഷിത ഘടകം ആണെന്നുള്ള ഒരറിവും അവര്‍ക്കുണ്ടാകും.

OTHER SECTIONS