കിടപ്പറയില്‍ കരുത്തിന് ഈന്തപ്പഴം കഴിക്കാം .......

By Bindu PP.05 Feb, 2018

imran-azhar 

നല്ല ആരോഗ്യമാണ് എല്ലാവരുടെയും ഏറ്റവും വലിയ സമ്ബാദ്യം. നല്ല ആരോഗ്യത്തിന് പോഷക സമൃദ്ധമായ ഭക്ഷണവും അത്യാവശ്യമാണ്. അത്തരമൊരു ഭക്ഷണ പദാര്‍ത്ഥങ്ങളിലൊന്നാണ് ഈന്തപ്പഴം. സ്ത്രീകളും പുരുഷന്മാരും മടികൂടാതെ കഴിക്കേണ്ട പോഷക സമ്ബന്നമായ ഒന്നാണ് ഈന്തപ്പഴം.ഹൃദയാരോഗ്യത്തിനും കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് പലര്‍ക്കും അറിയില്ല.മനുഷ്യ ശരീരത്തിന് ആവശ്യമായ പല ഗുണങ്ങളും പ്രധാനം ചെയ്യാന്‍ ഈന്തപ്പഴത്തിനാകും. ദിവസവും മൂന്ന് ഈന്തപ്പഴം കഴിക്കുന്നത് തടി കൂടാതെ തൂക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും.പല്ലുകളുടെ ആരോഗ്യത്തിനും വിളര്‍ച്ച തടയുന്നതിനും സഹായിക്കും. ദിവസവും ഈന്തപ്പഴം കഴിക്കുന്നവരുടെ കണ്ണുകളുടെ ആരോഗ്യവും മികച്ചതായിരിക്കും. മാത്രമല്ല പുരുഷ ഹോര്‍മോണുകളായ ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പ്പാദനം വേഗത്തിലാക്കും. കിടപ്പറയില്‍ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ സ്ത്രീക്കും പുരുഷനും ഒരുപോലെ സഹായകരമാകും ഈന്തപ്പഴം.