ബോഡി സ്‌പ്രേകളും ഡിയോഡറന്റുകളും അമിതമായി ഉപയോഗിച്ചാല്‍...

By online desk.14 03 2020

imran-azhar

 

 

ഡിയോഡറന്റുകളും ബോഡി സ്‌പ്രേകളും സ്ഥിരമായി ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, നാം അറിയാതെ ക്ഷണിച്ചു വരുത്തുന്നത് കടുത്ത രോഗങ്ങളാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ബോഡി സ്‌പ്രേകളും ക്രീമുകളും ഡിയോഡറന്റുകളും പോലുള്ള വസ്തുക്കള്‍ ശരീരത്തിലെ രോമ കൂപങ്ങളെ അടയ്ക്കുന്നു. കൂടാതെ വിയര്‍പ്പിനെ തടയുകയും ചെയ്യുന്നു.


സ്‌പ്രേകള്‍ സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ ശരീരഭാഗങ്ങളില്‍ നിറവ്യത്യാസവും ചര്‍മ്മത്തിന്റെ കനം കൂടുകയും ചെയ്യും. ബോഡി സ്‌പ്രേകളില്‍ അടങ്ങിയിരിക്കുന്ന പ്രധാന വസ്തു അലുമിനിയം കേ്‌ളാറൈയിഡുകളാണ്. ഇവ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. ശരീരത്തിലെ ബാക്ടീരിയകളെ നശിപ്പിക്കാന്‍ ചില രാസവസ്തുക്കളും സ്‌പ്രേയില്‍ ചേര്‍ക്കാറുണ്ട്. ഇവ ശരീരത്തിലെ സൂക്ഷ്മ കോശങ്ങള്‍ വരെ നശിക്കാന്‍ കാരണമാകാറുണ്ട്. അടുത്തിടെ ഡിയോഡറന്റുകളും, സ്‌പ്രേയും ഉപയോഗിച്ചാല്‍ കാന്‍സര്‍ വരിലെ്‌ളന്ന് ചില അഭ്യൂഹങ്ങള്‍ പരന്നിരുന്നു.


എന്നാല്‍, ഇക്കാര്യത്തില്‍ കൃത്യമായും തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് ചാരിറ്റി കാന്‍സര്‍ റിസര്‍ച്ച് പറയുന്നത്. ദീര്‍ഘകാലം ഇത്തരം സ്‌പ്രേകള്‍ ഉപയോഗിക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദം വരാന്‍ സാദ്ധ്യതയുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സ്‌പ്രേകള്‍ ശീലമാക്കിയാല്‍ പിന്നീട് അത് ഒഴിവാക്കാന്‍ വളരെ പ്രയാസമാണെന്നും പഠനങ്ങള്‍ പറയുന്നു. അത് ഒരുതരം അടിമപെ്പടലാണ്. അതിനാല്‍ എല്‌ളാം ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം.

 

OTHER SECTIONS