ആഴ്ചയില്‍ രണ്ടിലധികം പ്രാവശ്യം ഫാസ്റ്റ് ഫുഡ് കഴിക്കുന്നുവെങ്കില്‍..

By Online Desk.22 05 2020

imran-azhar

 

 

ആധുനിക ജീവിത രീതികളും, ശീലങ്ങളും പലതരം രോഗങ്ങളെ നാം അറിയാതെ തന്നെ ക്ഷണിച്ചു വരുത്താറുണ്ട്. മാറുന്ന ഭക്ഷണ രീതികളില്‍ പലര്‍ക്കും നിത്യജീവിതത്തില്‍ ഒഴിവാക്കാനാകാത്ത ഒരു ഭക്ഷണമാണ് ഫാസ്റ്റ് ഫുഡ്. അതിന്റെ ആകാരവും, നിറവും, മണവും, രുചിയും എല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മെ ആകര്‍ഷിക്കുകയും നിത്യജീവിതത്തില്‍ ഒഴിവാക്കാനാവാത്തവിധം ഉപഭോക്താക്കളുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിപ്പിക്കുന്നു. കുഞ്ഞുങ്ങളും, സ്ത്രീകളും ഉള്‍പ്പെടയുള്ളവര്‍ ജങ്ക് ഫുഡിനോട് അമിതമായ പ്രിയം കാണിക്കുന്നവരാണ്. എന്നാല്‍, ഈ ശീലം പതിവാക്കുന്ന സ്ത്രീകളില്‍ ഗര്‍ഭധാരണം വൈകുമെന്നാണ് ആരോഗ്യ വിഗദ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ആഴ്ചയില്‍ രണ്ടിലധികം പ്രാവശ്യം ഫാസ്റ്റ് ഫുഡ് കഴിക്കുന്ന സ്ത്രീകളിലാണ് വന്ധ്യതാപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് എന്നാണ് പഠന റിപ്പോര്‍ട്ട്. ജങ്ക് ഫുഡ് കഴിക്കുന്നവരില്‍ റിപ്പോര്‍ട്ട് പ്രകാരം 16 ശതമാനമാണ് വന്ധ്യതാപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത.


ഫാസ്റ്റ് ഫുഡ് അമിതമായി കഴിക്കുന്ന ശീലമുള്ള സ്ത്രീകള്‍ പഴങ്ങളും മാംസങ്ങളുമടക്കമുള്ള ആരോഗ്യകരമായ ഭക്ഷണ ശീലം രൂപപ്പെടുത്തിയെടുത്താല്‍ വന്ധ്യതാപ്രശ്‌നങ്ങള്‍ ഇല്ലാതാകുകയും ചെയ്യും. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, മാംസം എന്നിവയാണ് ഇത്തരക്കാര്‍ അവരുടെ ഭക്ഷണക്രമത്തില്‍ കൊണ്ടുവരേണ്ടത്. ഫാസ്റ്റ് ഫുഡുകള്‍ അമിതമായി ഉപയോഗിക്കുന്ന ഓസ്‌ട്രേലിയ, ന്യൂസീലാന്‍ഡ്, യുകെ, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 5598 സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റീപ്രൊഡക്ഷന്‍ പുറത്തുവിട്ടത്.

 

OTHER SECTIONS