നിങ്ങൾക്ക് വിട്ടുമാറാത്ത ചുമ അനുഭവപ്പെടാറുണ്ടോ?

By BINDU PP.11 Jan, 2017

imran-azhar

 നിങ്ങൾക്ക് വിട്ടുമാറാത്ത ചുമ അനുഭവപ്പെടാറുണ്ടോ? എങ്കിൽ നമുക്ക് ഇതൊന്ന് പരീക്ഷിക്കാം. ഇത് നിങ്ങൾക്ക് ആശ്വാസമേകും. പനിയും ജലദോഷവും മാറിയാലും ചുമ മാറാത്തത് പലരുടെയും പ്രശ്‌നമാണ്. ചുമ മാറുന്നതിന് പല മരുന്നുകളും പലരും പരീക്ഷിക്കാറുണ്ട്. എന്നാല്‍ പ്രകൃതി ദത്തമായ ചില പൊടിക്കൈകള്‍ ചുമയ്ക്ക് ചെയ്യാവുന്നതാണ്. അത് എന്തൊക്കെയാണെന്ന് നോക്കാം...


1. ഇഞ്ചിയും തേനും - ചുമയ്ക്ക് ഏറ്റവും ഫലപ്രദമായ പരിഹാരമാണ് ഇഞ്ചിയും തേനും. നെഞ്ചിനും തൊണ്ടയ്ക്കുമൊക്കെ ആശ്വാസമാകാന്‍ ഇഞ്ചി നന്നായി അരച്ച് അതില്‍ തേന്‍ ചേര്‍ത്ത മിശ്രിതത്തിന് സാധിക്കും.


2. ആവി പിടിക്കുക - പനിയ്ക്കായാലും ചുമയ്ക്കായാലും എളുപ്പത്തില്‍ ചെയ്യാവുന്നതാണ് ആവി പിടിക്കുന്നത്. തുളസിയോ വിക്‌സോ ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ ആവി പിടിക്കാവുന്നതാണ്.


3. കുരുമുളകും തേനും - മറ്റൊരു പ്രധാന പരിഹാരമാര്‍ഗ്ഗമാണ് കുരുമുളകും തേനും. നെഞ്ചിന് ആശ്വാസം നല്‍കുന്ന ഒന്നാണ് കുരുമുളക്. ഒരു സ്പൂണ്‍ കുരുമുളക് പൊടിയില്‍ തേന്‍ ചേര്‍ത്ത് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിയ്ക്കാം. രണ്ട് ദിവസങ്ങള്‍ കൂടുമ്പോള്‍ ഇത് കഴിക്കാം.


4. ഉള്ളി - ചുമ കൊണ്ടുള്ള അസ്വസ്ഥതയ്ക്ക് ഫലപ്രദമായ ഒന്നാണ് ഉള്ളി.

5. മഞ്ഞള്‍പ്പൊടി - അടുക്കളയില്‍ എപ്പോഴും കാണുന്ന ഒന്നാണ് മഞ്ഞള്‍പ്പൊടി. ചുമയ്ക്ക് ഫലപ്രദമായ പരിഹാരമാണ് മഞ്ഞള്‍. ഒരു കപ്പ് വെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയും കുരുമുളകും തേനും ചേര്‍ത്ത് കഴിക്കാവുന്നതാണ്.

 

OTHER SECTIONS