ജലദോഷമുള്ളപ്പോള്‍ ശക്തമായി മൂക്ക് ചീറ്റുന്നത് അപകടം

By mathew.17 07 2019

imran-azhar


ജലദോഷമോ മൂക്കടപ്പോ ഉള്ള സമയത്ത് മൂക്ക് ചീറ്റുന്നത് പലരുടെയും ശീലമാണ്. മൂക്ക് അടയുന്നത് തടയാനും മ്യൂക്കസ് (mucus ) പുറംതള്ളാനുമാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍, ഇത് തെറ്റാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

വിര്‍ജീനിയ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തില്‍ പറയുന്നത് ശക്തമായി മൂക്ക് ചീറ്റുന്നത് സൈനസ് ഗ്രന്ഥികളിലേക്കു മ്യൂക്കസ് കടക്കാന്‍ കാരണമാകുമെന്നാണ്. മൂക്ക് ചീറ്റുമ്പോള്‍ അത് ഒരാളുടെ നേസല്‍ ക്യാവിറ്റിയിലേക്ക് കൂടുതല്‍ സമ്മര്‍ദം എത്തിക്കും. ഒരാളുടെ diastolic blood pressure നു തുല്യമാണിത്. സൈനസിലേക്കു മ്യൂക്കസ് കടക്കുന്നത് ബാക്ടീരിയകളും വൈറസുകളും സൈനസ് ഗ്രന്ഥിയില്‍ പ്രവേശിച്ചു കൂടുതല്‍ അണുബാധ ഉണ്ടാകുന്നതിനു കാരണമായേക്കാം.

ഇതിന് പരിഹാരമായി വിദഗ്ധര്‍ പറയുന്നത്, മൂക്കിന്റെ ഒരു ദ്വാരം അടച്ചു പിടിച്ച് മറ്റേ ദ്വാരത്തിലൂടെ മൂക്ക് ചീറ്റുന്നതാണ് നല്ലതെന്നാണ്. ഇത് മൂക്കിന്റെ പാലത്തില്‍ അമിതസമ്മര്‍ദം ഉണ്ടാകാതെ നോക്കും. ജലദോഷമോ പനിയോ ഉണ്ടായാല്‍ സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കണ്ട് മരുന്നു വാങ്ങുന്നതാണ് നല്ലതെന്നും വിദഗ്ധര്‍ പറയുന്നു.

 

OTHER SECTIONS