സ്തനാർബുദം കണ്ടുപിടിക്കാൻ വീട്ടിൽ ഒരു ജർമ്മൻ ഷെപ്പേഡ് നായ മതി

By Greeshma G Nair.25 Mar, 2017

imran-azhar

 

 

 

ആഗോള തലത്തിൽ തന്നെ സ്ത്രീകളിലെ മരണകാരണമായ രോഗങ്ങളിൽ ഏറ്റവും മുന്നിലാണ് സ്തനാർബുദം. എന്നാൽ തുടക്കത്തിലെ കണ്ടെത്തി ചികിത്സിക്കാനായാൽ പൂർണമായും സുഖപ്പെടുത്താവുന്നതാണ് സ്തനാർബുദം. മാമോഗ്രാം പോലുള്ള ചെലവേറിയ സംവിധാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലളിതവും ഫലപ്രദവുമായ ഒരു മാർഗ്ഗം നമുക്ക് പരീക്ഷിക്കാം . ഈ മാർഗത്തിൽ 100 ശതമാനം ഉറപ്പ് പറയാൻ കഴിയുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത് .

 

വീട്ടിൽ ഒരു ജര്‍മ്മന്‍ ഷെപ്പേഡ് ഇനത്തിലുള്ള നായയുണ്ടെങ്കിൽ സ്തനാർബുദം പെട്ടെന്ന് തിരിച്ചറിയാൻ കഴിയുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത് . ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള മൃഗമാണല്ലോ നായ് .നായകൾക്ക് ക്യാൻസർ മണത്തറിയാൻ ഉള്ള ശേഷിയുണ്ട് .
മാറിട കാന്‍സര്‍ സെല്ലുകള്‍ ഒരു പ്രത്യേകതരം ഗന്ധം പുറത്തുവിടുന്നുണ്ട്. ഇവ ചെറിയ മണംപോലും പിടിച്ചെടുക്കാന്‍ കഴിയുന്ന നായകള്‍ക്ക് കണ്ടുപിടിക്കാന്‍ എളുപ്പം കഴിയും. 31 കാന്‍സര്‍ രോഗികളില്‍ നിന്നും ശേഖരിച്ച അവര്‍ ഉപയോഗിച്ച ബാന്‍ഡ് എയ്ഡുകള്‍ ഉള്‍പ്പെടെയുള്ള സാമ്പിളുകള്‍ നായകള്‍ തിരിച്ചറിഞ്ഞത്രേ. ഇതിനായി പ്രത്യേകം പരിശീലനം നല്‍കിയ ജര്‍മ്മന്‍ ഷെപ്പേഡുകള്‍ രോഗികളുടെയും അല്ലാത്തവരുടെയും സാമ്പിളുകള്‍ തിരിച്ചറിഞ്ഞു.


വിവിധ കാന്‍സര്‍ രോഗികളില്‍ നിന്നുള്ള 31 ബാന്‍ഡേജുകളാണ് ഉപയോഗിച്ചത്. മൂന്ന് സാമ്പിളുകളില്‍ ഒരെണ്ണം കാന്‍സര്‍ ഇല്ലാത്തയാളുടേത് എന്ന ക്രമത്തിലായിരുന്നു പരിശോധന. പല തവണ നടന്ന പരീക്ഷണത്തില്‍ ആദ്യം 90 ശതമാനവും പിന്നീട് 100 ശതമാനവും പരീക്ഷണം കൃത്യമായി .

 

OTHER SECTIONS