പ്രഭാത ഭക്ഷണം ഒഴിവാക്കരുത്

By Online Desk .11 08 2019

imran-azhar

 

 

പ്രഭാതങ്ങള്‍ എപ്പോഴും തിരക്കുകള്‍ നിറഞ്ഞതായിരിക്കും. ഇതിനിടെ, ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതിയായ പ്രഭാതഭക്ഷണം നാം ചിലപ്പോള്‍ ഒഴിവാക്കും. എന്നാല്‍, ഇത് നിര്‍ബന്ധമായും ഒഴിവാക്കാന്‍ പാടില്ലാത്ത ഒരു കാര്യമാണ്. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തുന്നതിന് പ്രഭാത ഭക്ഷണം ഒരു ആവശ്യ ഘടകമാണ്. നമുക്കാവശ്യമുളള ഊര്‍ജത്തിന്റെ 40 ശതമാനവും പ്രഭാതഭക്ഷണത്തില്‍ നിന്നു ലഭിക്കുന്ന രീതിയില്‍ ക്രമീകരിക്കുന്നതാണ് നല്ലത്.


നമ്മള്‍ ഉറങ്ങുന്ന അവസരത്തില്‍ ശരീരം ഉപവാസത്തിന്റെ അവസ്ഥയിലായിരിക്കും. പ്രഭാതത്തിലാവട്ടെ, നമ്മുടെ ശരീരം എട്ട് മുതല്‍ 10 മണിക്കൂര്‍ വരെ ആഹാരം സ്വീകരിക്കാതെയിരുന്നശേഷം ഊര്‍ജത്തിനായി വീണ്ടും ഇന്ധനം നിറയ്‌ക്കേണ്ട അവസ്ഥയിലെത്തിയിരിക്കും. പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ നമ്മുടെ മാനസികാവസ്ഥ, ശ്രദ്ധ, ബാക്കി സമയത്തെ ഭക്ഷണം കഴിക്കല്‍ എന്നിവയെ അത് പ്രതികൂലമായി ബാധിക്കും. പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോള്‍ തലച്ചോറിലെ കോശങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം ലഭിക്കാതെ വരുന്നു. അലസതയും മന്ദതയും അനുഭവപ്പെടുകയും പെട്ടെന്നു തളര്‍ന്നു പോവുകയും ചെയ്യുന്നത് തലച്ചോറിന്റെ ഊര്‍ജക്ഷാമം മൂലമാണ്. ഹൃദ്യമായ ഒരു പ്രഭാതഭക്ഷണത്തോടുകൂടി ഒരു ദിവസം ആരംഭിക്കുന്നത് ആ ദിവസത്തെ തുടര്‍ന്നുള്ള കാലറി ഉപഭോഗം കുറയ്ക്കും. ശരിയായ രീതിയില്‍ പ്രഭാതഭക്ഷണം കഴിക്കുന്നവര്‍ ലഘുഭക്ഷണങ്ങളിലൂടെ അനാവശ്യമായി കാലറി ഉപഭോഗം നടത്താന്‍ ശ്രമിക്കില്ല.പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുകയും അതുവഴി നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം ലഭിക്കുകയും ചെയ്യും. ശരിയായ രീതിയില്‍ പ്രഭാതഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലനം ചെയ്യുന്നതിനും അതുവഴി ക്ഷീണവും പിരിമുറുക്കവും കുറയ്ക്കുന്നതിനും സഹായിക്കും.


പ്രാതലിന് എന്തു കഴിക്കാം


പെട്ടെന്നു ദഹിച്ച് ഊര്‍ജം നല്‍കുന്ന ഭക്ഷണയിനങ്ങളാണ് ഉള്‍പ്പെടുത്തേണ്ടത്. പുട്ടിനോടൊപ്പം പയറോ കടലയോ ചേര്‍ത്തു കഴിച്ചാല്‍ അന്നജത്തിന്റെയും പ്രോട്ടീന്‍ന്റെയും മിശ്രിത ഗുണം ലഭിക്കും. അരിയും ഉഴുന്നും ചേര്‍ത്തുണ്ടാക്കുന്ന ദോശയില്‍ ആവശ്യത്തിന് അന്നജവും മാംസ്യവും അടങ്ങിയിട്ടുണ്ട്. ആവിയില്‍ പുഴുങ്ങുന്ന ഇഡ്ധലി, ഇടിയപ്പം തുടങ്ങിയവ പെട്ടെന്ന് ദഹിക്കുന്ന, എണ്ണയുടെ അംശം പോലുമില്ലാത്ത ഉത്തമ പ്രാതല്‍ വിഭവങ്ങളാണ്. ഇഡ്ധലിയും ദോശയുമൊക്കെ കഴിക്കുമ്പോള്‍ ചട്‌നിയേക്കാള്‍ നല്ലത് ധാരാളം പച്ചക്കറിയിനങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന സാമ്പാറോ മറ്റു കറികളോ ആണ്. പ്രഭാത ഭക്ഷണത്തില്‍ പഴങ്ങള്‍, മുട്ട, ഓട്‌സ്, പഴച്ചാറുകള്‍, പാല്‍ എന്നിവ ഉള്‍പ്പെടുത്തിയാല്‍ അത് കൂടുതല്‍ പോഷക സമ്പുഷ്ടമായിരിക്കും.


പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്


മരുന്നു കഴിച്ചും വ്യായാമം ചെയ്തും വണ്ണത്തില്‍ നിന്ന് മോചനം നേടാന്‍ ശ്രമിക്കുന്നവരുടെ എണ്ണം പെരുകിവരുന്നുമുണ്ട്. ഭക്ഷണനിയന്ത്രണവും വ്യായാമവുമാണ് അമിതവണ്ണത്തിനുള്ള പരിഹാരമായി പലരും പറയുന്നത്. രണ്ടും നമ്മുടെ ആരോഗ്യത്തിന്റെ അടിസ്ഥാന ഘടകമാണെങ്കിലും അനുദിന ജീവിതത്തെ കുറെക്കൂടി ശ്രദ്ധയോടും അടുക്കും ചിട്ടയോടും കൂടി സമീപിച്ചാല്‍ അമിതവണ്ണത്തില്‍ നിന്ന് മോചനം നേടാന്‍ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.


സ്ത്രീകളില്‍ ഹൃദ്രോഗം കൂടുന്നോ?


മതിയായ ഉറക്കം പൊണ്ണത്തടിയില്‍ നിന്ന് രക്ഷപ്പെടുത്താന് .സഹായിക്കുമത്രെ. ആവശ്യത്തിന് ഉറങ്ങിയില്ലെങ്കില്‍ വിശപ്പ് ഉണ്ടാക്കുന്ന ഹോര്‍മോണ്‍ അമിതമായി ഉല്‍പ്പാദിപ്പിക്കപ്പെടും. ഇതാവട്ടെ സാധാരണയില്‍ കൂടുതലായി ഭക്ഷണം കഴിക്കാന്‍ കാരണമാകും. സ്വഭാവികമായി തൂക്കം വര്‍ദ്ധിക്കും.  അതുകൊണ്ട് ഏഴുമുതല്‍ 9 മണിക്കൂര്‍ വരെ നിര്‍ബന്ധമായും ഉറങ്ങേണ്ടതാണ്. നേരം വെളുത്ത് എഴുന്നേറ്റ് വരുമ്പോഴേ ജാലകത്തിരശ്ശീലകള്‍ നീക്കി സൂര്യകിരണം മുറിയിലേക്ക് കടന്നുവരാന്‍ സാഹചര്യമൊരുക്കുക.പ്രഭാതകിരണങ്ങള്‍ക്ക് നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നന്നായി കൊണ്ടുപോകുന്നതിലും മെറ്റബോളിസത്തിന്റെ കാര്യത്തിലും വലിയൊരു പങ്കുണ്ട്.  അതുകൊണ്ട് 20 മുതല്‍ 30 മിനിറ്റ് വരെ പ്രഭാതത്തിലെ സൂര്യകിരണങ്ങള്‍ ശരീരത്തില്‍ പതിയാന്‍ അനുവദിക്കുക. ഇത് കൊഴുപ്പ് നീക്കാനും തൂക്കം കുറയാനും സഹായിക്കും.


പ്രഭാതഭക്ഷണം


പ്രഭാതഭക്ഷണവും അമിതവണ്ണവും തമ്മില്‍ നല്ല ബന്ധമുണ്ട്. അമിതവണ്ണമുള്ള പല സ്ത്രീകളും പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണ്. ജോലിത്തിരക്കോ ഓഫീസിലെത്താനുള്ള തിടുക്കമോ ആയിരിക്കാം കാരണം. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും കലോറിയുമാണ് ഇതിലൂടെ നഷ്ടമാകുന്നത്.

OTHER SECTIONS