കാന്‍സര്‍ ബാധ തുടക്കത്തിലെ കണ്ടെത്തണം - ഡോ. വി.പി. ഗംഗാധരന്‍

By online desk.16 02 2019

imran-azhar

 

 

തിരുവനന്തപുരം: കാന്‍സര്‍ ബാധ തുടക്കത്തിലെ കണ്ടെത്തി റഫര്‍ ചെയ്യുന്നതിലാണ് എല്ലാ വിഭാഗത്തിലുള്ള ഡോക്ടര്‍മാരുടെയും പ്രധാന കടമയെന്ന് പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍ പറഞ്ഞു. നേരത്തെ തിരിച്ചറിയുന്ന രോഗം സുഖപ്പെടുത്താവുന്നതാണ്. അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാന്‍സര്‍ രോഗപ്രതിരോധത്തില്‍ അലോപ്പതി വിഭാഗത്തിന് മാത്രമല്ല എല്ലാ ചികിത്സാ സമ്പ്രദായങ്ങള്‍ക്കും തുല്യമായ പങ്കുണ്ട്. രോഗപ്രതിരോധം, രോഗം തുടക്കത്തിലെ തിരിച്ചറിയല്‍ എന്നിവയില്‍ ആയുഷ് വിഭാഗ ഡോക്ടര്‍മാര്‍ക്ക് നല്ല പങ്ക് വഹിക്കാനാകും. രോഗി സുഖം പ്രാപിക്കണമെന്നതാകണം എല്ലാ ഡോക്ടര്‍മാരുടെയും ലക്ഷ്യം. അതിന് എല്ലാ വിഭാഗത്തിലുള്ള ഡോക്ടര്‍മാരും അവരവരുടെ പങ്ക് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ കാന്‍സര്‍ രോഗത്തെ നേരിടാനാകുമെന്നും ഡോ. വി.പി. ഗംഗാധരന്‍ പറഞ്ഞു.

OTHER SECTIONS