മറക്കാതെ വെള്ളം കുടിക്കാം

By online desk .16 01 2020

imran-azhar

 

 

വെള്ളം എത്ര കുടിക്കണം


ശരീരത്തില്‍ കാണപ്പെടുന്ന ജലം ശ്വസനം, വിയര്‍പ്പ്, മലമൂത്ര വിസര്‍ജനം എന്നിവയിലൂടെ പുറം തള്ളപ്പെടും. മാത്രമല്ല ഓരോ ശരീരപ്രകൃതിക്കും അനുസരിച്ച് ഓരോ മനുഷ്യര്‍ക്കും ആവശ്യമുള്ള ജലത്തിന്റെ അളവും വ്യത്യാസപ്പെട്ടിരിക്കും. ഓരോ കിലോയ്ക്കും 30 മില്ലി ലിറ്റര്‍ (30 ശവ/ലഭ) എന്ന അടിസ്ഥാനത്തില്‍ വേണം ശരീരത്തിന് വേണ്ട ജലത്തിന്റെ അളവ് കണക്കാക്കാന്‍. ദാഹിക്കുമ്പോള്‍ മാത്രമല്ല വെള്ളം കുടിക്കേണ്ടത്, അത് ജീവിതശൈലിയുടെ ഒരു ഭാഗമാക്കുകയാണ് വേണ്ടത്. വേനലാകുമ്പോള്‍ വെള്ളം കുടിക്കുന്നതിന്റെ അളവ് കൂട്ടേണ്ടത് അത്യന്താപേക്ഷിതമാണ്. രോഗമുള്ളവര്‍, കായികമായി ഏറെ അധ്വാനമുള്ള ജോലി ചെയ്യുന്നവര്‍, കായിക താരങ്ങള്‍ എന്നിവരെല്ലാം ഒരു ഡയറ്റിഷ്യനെ സമീപിച്ച് കൃത്യമായി എത്ര അളവ് വെള്ളം കുടിക്കണമെന്ന് നിശ്ചയിക്കണം.

 

സാധാരണ ഒരു വ്യക്തി 1.5 മുതല്‍ രണ്ട് വരെ ലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചിരിക്കണമെന്നതാണ് കണക്ക്. താമസിക്കുന്ന സ്ഥലം ഉഷ്ണമേഖലയാണെങ്കില്‍ ഇതിന്റെ ഇരട്ടി അനുപാതത്തില്‍ വെള്ളം കുടിക്കേണ്ടതായി വരും. ഇന്ത്യയിലെ കാലാവസ്ഥ പൊതുവെ ചൂടേറിയതിനാല്‍ നമ്മള്‍ ഒരു ദിവസം മൂന്നു മുതല്‍ നാലു ലിറ്റര്‍ വരെയെങ്കിലും വെള്ളം കുടിക്കണം. ശരീരം വിയര്‍ക്കുന്നതോടൊപ്പം ധാരാളം ജലം പുറം തള്ളപ്പെടുമെന്നതിനാല്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവും കൂട്ടണം.

 

എന്നാല്‍ ഒരു തവണ കൊണ്ട് ധാരാളം വെള്ളം കുടിച്ചു തീര്‍ക്കാം എന്ന് വിചാരിക്കരുത്. പല തവണകളായി വെള്ളം കുടിക്കുന്നതാണ് നല്ലത്. വെള്ളം കുടിക്കുന്നതോടൊപ്പം രസം, മോര്, സൂപ്പ്, പഴച്ചാറുകള്‍ തുടങ്ങി ജലാംശം ധാരാളം അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെയും ശരീരത്തിനാവശ്യമായ അളവില്‍ ജലം നല്‍കാം. എന്നാല്‍ സോഡ കലര്‍ന്ന ശീതള പാനീയങ്ങള്‍ ജലത്തിനു പകരമാകില്ല എന്നോര്‍ക്കുക. കുപ്പിവെള്ളം/െൈപപ്പ് വെള്ളം ആളുകള്‍ കരുതുന്നത് സാധാരണ ലഭിക്കുന്ന വെള്ളത്തേക്കാള്‍ ഏറെ സുരക്ഷിതവും ശുദ്ധവുമാണ് കടയില്‍ കിട്ടുന്ന പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ എന്നാണ്. എന്നാല്‍ കുടിവെള്ളം തിളപ്പിച്ചാറിയതില്‍ രാത്രി ചാര്‍ക്കോള്‍ ഇട്ട് വെച്ചാല്‍ അതിനെ വെല്ലാന്‍ ഒരു കുപ്പിവെള്ളത്തിനും കഴിയില്ല എന്നതാണ് സത്യം.

 

OTHER SECTIONS