അമ്മയാവാൻ ഇനി റെഡ് വൈന്‍ കഴിക്കാം!!!

By BINDU PP.30 Oct, 2017

imran-azhar 

അമ്മയാവാൻ ഇനി റെഡ് വൈന്‍ കഴിക്കാം. കേട്ടിട്ട് നിങ്ങൾക്ക് അത്ഭുദമാവുന്നോ? വൈന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാങ്കില്ല, പ്രത്യേകിച്ച് റെഡ് വൈന്‍. റെഡ് വൈനിന്‍റെ മിതമായ ഉപയോഗം ഗര്‍ഭധാരത്തിന് സഹായിക്കുമെന്നാണ് പുതിയ പഠനം. അമേരിക്കന്‍ സോസൈറ്റി ഫോര്‍ റിപ്രോടക്ടീവ് മെഡിസിന്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. റെഡ് വൈനിലുളള 'റെസ് വെറേട്രോള്‍' എന്ന പദാര്‍ത്ഥമാണ് ഗര്‍ഭധാരത്തിന് സഹായിക്കുന്നത്. റെഡ് വൈന്‍ കുടിക്കുന്ന സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. അതേസമയം വൈറ്റ് വൈനും ബിയറും കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും പഠനം സൂചിപ്പിക്കുന്നു. റെഡ് വൈന്‍ ത്വക്കിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ഹൃദ്രോഗങ്ങളെ തടയാൻ റെഡ് വൈനിന്‍റെ ഉപയോഗം കൊണ്ട് സാധിക്കും. ദിവസവും ഒരു ഗ്ളാസ് വൈൻ കുടിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യും.

 

 

OTHER SECTIONS