ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കുന്നുവെങ്കില്‍?

By online desk.11 04 2019

imran-azhar

ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, അത് നാം അറിയതെ തന്നെ ആരോഗ്യത്തെ ബാധിക്കുന്ന പല രോഗങ്ങളെയും ക്ഷണിച്ച് വരുത്തുന്നതിന് കാരണമാകുന്നു. വെള്ളത്തിന്റെ അളവ് ശരീരത്തില്‍ കുറയുന്നത് നിര്‍ജ്ജലീകരണ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു.


അതികഠിനമായ ചൂടും വരണ്ട കാലാവസ്ഥയും ശരീരത്തിലെ ജലാംശത്തില്‍ കുറവ് എന്നിവ അനുഭവപ്പെ ടുമ്പോഴാണ് നിര്‍ജ്ജലീകരണമുണ്ടാകുന്നത്. ഇത് ചിലപ്പോള്‍ മരണത്തിന് തന്നെ കാരണമാകാം. ശരീരത്തിന്റെ ഈ അവസ്ഥയെ മാറ്റാന്‍ ധാരളം വെള്ളം കുടിക്കണം. ദാഹിക്കുമ്പോള്‍ മാത്രമല്ല , വെള്ളം കുടിക്കേണ്ടത്, പകരം അതിന് ഒരു നിശ്ചിത അളവ് തന്നെയുണ്ട്.


ആരോഗ്യത്തില്‍ ഭക്ഷണത്തിനുള്ള പ്രാധാന്യം വെള്ളത്തിനുമുണ്ട്. ഒരു ദിവസം രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ശാരീരിക ആരോഗ്യത്തിന് മാത്രമല്ല , ചര്‍മ്മത്തിന്റെയും മുടിയുടേയുമെല്ലാം ആരോഗ്യത്തിന് വെള്ളം കുടിക്കുന്നത് ഉത്തമമാണ്. ഇത്തരത്തില്‍ ഒരു നിശ്ചിത അളവില്‍ കൂടുതല്‍ വെള്ളം ശരീരത്തിലെത്തുന്നത് പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്.

 

ശരീരത്തില്‍ നിന്ന് ജലം വിയര്‍പ്പ്, മൂത്രം എന്നിവയിലൂടെ പുറം തള്ളപെ്പടുന്നുണ്ട്. അതുകൊണ്ട് തന്നെ ഓരോ ശരീരപ്രകൃതിക്കും അനുസരിച്ച് ഓരോ മനുഷ്യര്‍ക്കും ആവശ്യമുള്ള ജലത്തിന്റെ അളവിലും വ്യത്യാസമുണ്ട്. ഈ അളവിനെ പറ്റി പലതരം അഭിപ്രായങ്ങളുമുണ്ട്.

 

ഹെല്‍ത്ത് അതോറിറ്റികള്‍ സാധാരണയായി പറയുന്നത് ഒരു വ്യക്തി ഒരു ദിവസം ഒമ്പത് ഗ്ലാസ് വെള്ളം കുടിക്കണം എന്നാണ്. വെള്ളം നന്നായി കുടിക്കുന്ന ഒരാളുടെ ശരീരത്തില്‍ ഒരു വിധത്തിലുള്ള രോഗങ്ങളും ഉണ്ടാകിലെ്‌ളന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

OTHER SECTIONS