ഇനിയും താരന്‍ മാറിയില്ലേ...ഇത് പരീക്ഷിക്കൂ...

By Anju N P.19 11 2018

imran-azhar


പലരേയും അസ്വതതപ്പെടുത്തുന്ന ഒന്നാണ് താരന്‍ . മുടിയുടെ ഉള്ളു കുറയുന്നതും മുടി ഇടക്ക് വെച്ച് പൊട്ടിപ്പോവുന്നതും തുടങ്ങി നിരവധി പ്രശ്നങ്ങളാണ് താരന്‍ മൂലം ഉണ്ടാവുന്നത്. നിസ്സാരക്കാരനാണ് പൊതുവേ താരന്‍. എന്നാല്‍ ഇത് പെട്ടെന്ന് പെട്ടെന്നാണ് പടരുന്നത്. ഫംഗസ് ആണ് താരന്റെ പ്രധാന കാരണം.

 

തലയോട്ടിയിലെ ചര്‍മ്മത്തെ ബാധിക്കുന്ന ഈ ഫംഗസ് തലമുടിയുടെ ആരോഗ്യത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. മുടി കൊഴിച്ചിലും മുടിയുടെ വളര്‍ച്ച തടയുന്നതിനും താരന്‍ കാരണമാകുന്നു. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതും താരനെ ഇല്ലാതാക്കാന്‍ സഹായിക്കും.

 

തലയിലെ ചൊറിച്ചില്‍, തലയിലെ വെളുത്ത പാടുകള്‍, തലയില്‍ വെളുത്ത പൊടികള്‍ തുടങ്ങിയവയെല്ലാം താരന്റെ പ്രതിസന്ധികളാണ്. നിരന്തരമായ ചൊറിച്ചിലുകള്‍ ചുവന്ന നിറം എന്നിവയെല്ലാം താരന്റെ ഫലമായാണ് ഉണ്ടാവുന്നത്. താരന്‍ കൂടുതലായാല്‍ അത് മുടിയില്‍ മാത്രമല്ല പുരികം, കക്ഷം, നെഞ്ച് എന്നിവിടങ്ങളിലെല്ലാം ഉണ്ടാവുന്നു. ഇത് പലപ്പോഴും ചര്‍മ്മത്തിലേക്കും മാറുന്നു.

 

1. തലയിലെ എണ്ണമയം നീക്കം ചെയ്യുക

എണ്ണ തേക്കുന്നത് തലമുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുമെങ്കിലും ഏറെ നേരം എണ്ണ മുടിയില്‍ തേച്ച് നില്‍ക്കുന്നത് താരനുണ്ടാകാന്‍ ഇടയാക്കും. എണ്ണ തേച്ചതിന് ശേഷം ചെറുപയര്‍ പൊടിച്ചതോ താളിയോ തേച്ച് മുടി കഴുകുക. തണുത്ത കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നതും താരനകറ്റാനും മുടിയിലെ എണ്ണ മയം നീക്കം ചെയ്യാനും സഹായകരമാകും.

 

2. ചെറുനാരങ്ങാനീരും തൈരും

താരനുണ്ടാകുമ്പോള്‍ വരുന്ന മറ്റൊരു പ്രധാന പ്രശ്നം തലയിലെ ചര്‍മ്മം വരണ്ടുപോകുന്നതാണ്. ഇത് അകറ്റാനായി അല്പം ചെറുനാരങ്ങാനീര് വെളളത്തില്‍ ചേര്‍ത്ത് തലമുടി കഴുകാം. പക്ഷെ ഒരു കാരണവശാലും ചെറുനാരങ്ങനീര് മാത്രം തലയോട്ടിലില്‍ തേച്ച് പിടിപ്പിക്കരുത്. വെളളത്തിലോ തൈരിലോ ചേര്‍ത്ത് മാത്രം ഉപയോഗിക്കുക.

 

3. കറ്റാര്‍വാഴയുടെ നീര്

വീടുകളില്‍ സുലഭമായി ലഭിക്കുന്ന കറ്റാര്‍വാഴയുടെ നീര് മുടിവളരാനും താരന്‍ മാറാനും ഏറെ സഹായകരമാകും. എണ്ണമയം നീക്കം ചെയ്ത് ശേഷം തലയോട്ടിയില്‍ കറ്റാര്‍വാഴയുടെ നീര് നന്നായി തേച്ച്പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക. ശേഷം കഴുകി കളയുക.

 

4. വേപ്പിന്റെ നീരും വെളിച്ചെണ്ണയും

മിക്ക ത്വക്ക് രോഗങ്ങള്‍ക്കും നല്ലൊരു ഔഷധമാണ് വേപ്പ്. താരനകറ്റാനും വേപ്പിന്റെ നീര് നല്ലൊരു മരുന്നാണ്. അല്പം വെളിച്ചെണ്ണയിലോ തൈരിലോ വേപ്പിന്റെ നീര് ചേര്‍ത്ത് തലയില്‍ തേക്കുന്നത് താരനകറ്റാന്‍ സഹായിക്കും.

 

5. ഉണക്കനെല്ലിക്കപ്പൊടി

ഉണങ്ങിയ നെല്ലിക്കയുടെ പൊടി തുളസി ഇലയ്ക്കൊപ്പം അരച്ച മിശ്രിതം തലയില്‍ തേച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക. ഇത് താരനകറ്റാന്‍ ഫലപ്രദമായ ഒരു മാര്‍ഗമാണ്.

 

6. ഒലിവ് ഓയില്‍

അല്പം ആല്‍മണ്ട് ഓയിലിനോടൊപ്പം ഒലിവ് ഓയിലും ചേര്‍ത്ത് തലയില്‍ തേക്കുന്നത് താരന്‍ നിയന്ത്രിക്കാന്‍ സഹായകരമാകും

.

 

 

OTHER SECTIONS