പൂര്‍ണ്ണതയെത്തിയ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍; എലിജാ സ്റ്റീഫന്‍സ്‌

By Kavitha J.30 Jun, 2018

imran-azhar

ന്യൂജഴ്‌സി: ഭിന്ന ലിംഗക്കാര്‍ക്ക് പ്രത്യാശയേകി അമേരിക്കയില്‍ ഭിന്നലിംഗത്തിലുള്ള വ്യക്തിക്ക് ശസ്ത്രക്രിയയിലൂടെ പുരുഷലിംഗം, കൈത്തണ്ടയിലെ ചര്‍മം ഉപയോഗിച്ച് സൃഷ്ടിച്ചു. ഇത്തരത്തില്‍ ശസ്ത്രക്രിയയിലൂടെ ആദ്യമായി പൂര്‍ണ്ണത കൈവരിച്ചത് അമേരിക്കയിലെ ന്യൂജഴ്‌സിയിലുള്ള എലിജാ സ്റ്റീഫന്‍സാണ്.


പെണ്‍കുട്ടിയായി ജനിച്ച എലിജയ്ക്ക് 18ാം വയസ്സിലാണ് താന്‍ ഒരു ആണ്‍കുട്ടിയാണന്നും വ്യത്യസ്തയാണന്നും തോന്നിത്തുടങ്ങിയത്. ഇപ്പോള്‍ 28 വയസ്സുള്ള എലിജയും കൂട്ടുകാരി അലീഷ്യയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ ഫെബ്രുവരിയില്‍ കഴിഞ്ഞിരുന്നു. ഫെബ്രുവരിയില്‍ തന്നെ ന്യൂജഴ്‌സിയിലെ ലിവിങ്സ്റ്റണിലെ സെയ്ന്റ് ബര്‍ണബാസ് മെഡിക്കല്‍ സെന്ററില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടന്നു. ശസ്ത്രക്രിയ നടത്തിയത് ജനുവരി 1 നു രൂപം കൊണ്ട റട്‌ഗേഴ്‌സ് സെന്റര്‍ ഫോര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ഹെല്‍ത്തിലെ സര്‍ജന്മാരുടെ സംഘമാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം നാലുമാസങ്ങള്‍ കൊണ്ട് നിന്നുകൊണ്ട് മൂത്രമൊഴിക്കാനും ക്ലിറ്റോറിസുമായി ബന്ധിപ്പിച്ചിരിക്കുന്ന നാഡികള്‍ വഴി രതിമൂര്‍ഛ അനുഭവിക്കാനും സ്റ്റീഫന്‍സിനു കഴിഞ്ഞു. അടുത്തഘട്ടം സ്ഖലനം ലഭിക്കാനായി ഒരു പമ്പ് വച്ചു പിടിപ്പിക്കുക എന്നതായിരുന്നു. പൂര്‍ണ്ണതയ്ക്കായുള്ള ചിന്തയാണ് ഇത്രത്തോളം തന്നെ നടത്തിയതെന്ന് സ്റ്റീഫന്‍സ് പറയുന്നു.OTHER SECTIONS