പകര്‍ച്ചവ്യാധി മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

By Abhirami Sajikumar .11 May, 2018

imran-azhar

 

 
തിരുവനന്തപുരം:  സംസ്ഥാനത്ത്  പകര്‍ച്ചവ്യാധി മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. പൊതുജനങ്ങള്‍ കരുതലോടെയിരിക്കണമെന്നും മുന്‍കരുതലുകളെടുത്ത് പകര്‍ച്ചപ്പനികളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ശ്രമിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

മഴ കൂടിയ  സാഹചര്യത്തിൽ  പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും വെള്ളം കെട്ടി നിക്കാൻ അനുവദിക്കരുതെന്നും മാലിന്യ നിർമാർജനം ക്രമീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിക്കുന്നു. അസുഖമാണെന്ന് തോന്നിയാൽ സ്വയം ചികിത്സയ്ക്ക് നില്കാതെ ഉടൻ ആശുപത്രിയിൽ  ചികിത്സ തേടണം. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് ആശുപത്രികളില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

OTHER SECTIONS