പുരികം കൊഴിയുന്നത് തടയാം

By online desk.14 03 2019

imran-azhar

പുരികം കൊഴിയുന്നത് മുഖത്തിന്റെ ആകൃതി തന്നെ മാറ്റാന്‍ കാരണമാകുന്നു. പുരികം വരച്ച് ചേര്‍ത്തിട്ടും എന്തൊക്കെ ചെയ്തിട്ടും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ മാര്‍ഗ്ഗമൊന്ന് പരീക്ഷിച്ച് നോക്കൂ...


.തേങ്ങാപ്പാല്‍ മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നത് പോലെ തന്നെ പുരികത്തിന്റെ വളര്‍ച്ചയേയും സഹായിക്കുന്നു. പഞ്ഞില്‍ അല്‍പ്പം തേങ്ങാപ്പാലില്‍ മുക്കി അത് പുരികത്തിന് മുകളിലായി വയ്ക്കുക. 10 മിനിറ്റിന് ശേഷം ഇത് കഴുകിക്കളയാം.
. മുട്ട സൗന്ദര്യസംരക്ഷണത്തിന് എന്നും മുന്നിലാണ്. എന്നാല്‍, മുട്ട കഴിക്കുന്നതാണ് പുരികത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്നത്. ഇതിലടങ്ങിയിട്ടുള്ള ബയോട്ടിന്‍, വിറ്റാമിന്‍ ബി എന്നിവ പുരികം കൊഴിയുന്നത് തടയുന്നു.


.മുട്ടയുടെ വെള്ള പുരികത്തില്‍ പുരട്ടുന്നതും പുരികത്തിനെ വളരാന്‍ സഹായിക്കുന്നു. മുട്ടയുടെ വെള്ളയില്‍ പഞ്ഞി മുക്കി 20 മിനിട്ടോളം പുരികത്തിന് മുകളിലായി മസ്‌സാജ് ചെയ്യുക. ഇത് നല്‌ള ആകൃതിയോട് കൂടിയ പുരികത്തിന്റെ വളര്‍ച്ചയ്ക്ക് നല്ലതാണ്.

OTHER SECTIONS