ചൊറിച്ചിലിനോടൊപ്പം കണ്ണ് ചുവന്നാല്‍

By Anju N P.08 12 2018

imran-azhar


. പൊടി, അലര്‍ജി, തണുത്ത കാറ്റ്, സൂര്യപ്രകാശം കോസ്മറ്റിക് പല കാരണങ്ങളാലും കണ്ണ് ചുവക്കാം. സംഭവിക്കാം. ചിലപ്പോള്‍ കണ്ണുനീര്‍ വരികയും കണ്ണ് വീര്‍ക്കുകയും ചെയ്യുന്നു.


. ചൊറിച്ചില്‍ തോന്നിയാല്‍: കണ്ണ് തിരുമ്മുന്നത് നിര്‍ത്തുക. അത് അലര്‍ജിയുടെ തോത് കൂട്ടുകയും കണ്ണില്‍ ക്ഷതമേയ്ക്കാനും കാരണമാകും. തണുത്ത വെള്ളം ഒഴിച്ച് കണ്ണ് ഇടയ്ക്കിടയ്ക്ക് കഴുകുക.


. പനിനീര് ഉപയോഗിച്ച് കണ്ണു കഴുകാം. കണ്ണിന് തണുപ്പ് ലഭിക്കാന്‍ പനിനീര്‍ ഉപയോഗിച്ച് ദിവസവും മൂന്നോ- നാലോ പ്രാവശ്യം കണ്ണുകള്‍ കഴുകുക.


. ചൊറിച്ചില്‍ കുറയ്ക്കാന്‍: തണുത്ത വെള്ളരിക്ക കഷ്ണങ്ങള്‍ കണ്ണിന് മുകളില്‍ വയ്ക്കുക. വെള്ളരിക്ക കഷ്ണങ്ങള്‍ കണ്ണുകള്‍ക്ക് തണുപ്പ് നല്‍കുകയും ആയാസാം കുറയ്ക്കുകയും ചെയ്യുന്നു.


. ഒരു അസംസ്‌കൃത ഉരുളക്കിഴങ്ങ് രണ്ട് കഷ്ണങ്ങള്‍ കണ്ണിന് മുകളില്‍ വയ്ക്കുന്നതും നല്ലതാണ്. കണ്ണ് ചുവന്ന് ചൊറിയുന്നതിന് ആശ്വാസം ലഭിക്കുന്നതോടൊപ്പം നവോന്മേഷിതരാകും.


. എപ്പോഴും പുറത്തു നിന്ന് വരുമ്പോള്‍ ശുദ്ധമായ വെള്ളം ഉപയോഗിച്ച് കണ്ണുകള്‍ കഴുകുക. പൊടിയില്‍ നിന്നും മറ്റ് അന്തരീക്ഷ മലിനീകരണങ്ങളില്‍ നിന്നും കണ്ണിനെ സംരക്ഷിക്കുന്നു.


. പാല്‍: കണ്ണ് ചുവന്ന് ചൊറിയുന്നതിന് പ്രകൃതിദത്തമായ ഒരു പരിഹാരമാര്‍ഗ്ഗമാണ് പാല്‍. കണ്ണിന് പാല്‍ കണ്ണില്‍ ഒഴിക്കുന്നതും അല്‍പ്പം കോട്ടണ്‍ ഉപയോഗിച്ച് കണ്ണിന് ചുറ്റും പാല്‍ ഉരസുന്നത് നല്ലതാണ്.


. കണ്ണുകള്‍ സെന്‍സിറ്റീവിന്: ഐ ഡ്രോപ്പ് ഉപയോഗിക്കുക.


. കണ്ണുകള്‍ വളരെ അധികം ചുവന്ന് ചൊറിച്ചിലിനോടൊപ്പം തടിപ്പുമുണ്ടെങ്കില്‍ എങ്കില്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശം തേടേണ്ടതാണ്

OTHER SECTIONS