നേത്ര സംരക്ഷണത്തിനായി...

By anju np.12 06 2019

imran-azhar

കണ്ണുകളിലെ തിളക്കം ശാരീരിക ആരോഗ്യത്തിന്റെ ലക്ഷണമാണ്. തിളക്കമാര്‍ന്ന സജലമെന്ന് തോന്നിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തിനോടൊപ്പം സൗന്ദര്യത്തിന്റെയും പ്രതീകമാണ്. കണ്ണുകള്‍ ആരോഗ്യമുള്ളതാകാന്‍ അവയുടെ പരിചരണം അത്യാവശ്യമാണ്.
ഉറക്കമില്ലായ്മ, പ്രകാശം കുറഞ്ഞസ്ഥലത്ത് കണ്ണിന് ആയാസമുള്ള രീതിയില്‍ ജോലി നോക്കുക. കമ്പ്യൂട്ടര്‍ സ്‌ക്രീനിന് മുന്നില്‍ വളരെയധികം സമയം ചെലവഴിക്കുക തുടങ്ങിയ ശീലങ്ങള്‍ കണ്ണിന്റെ ഊര്‍ജ്ജസ്വലതയെ നഷ്ടപ്പെടുത്തുന്നുവെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. അതിനാല്‍ നേത്രപരിപാലനത്തിന്റെ കാര്യത്തില്‍ അല്‍പ്പമൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ഇന്ദ്രീയങ്ങളില്‍ കണ്ണുകളുടെ സ്ഥാനം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.


കണ്ണുകള്‍ക്ക് വേദനയും, അസ്വസ്ഥതയും ഉണ്ടാവുക സാധാരണമാണ്. ദൈനംദിന ജീവിതത്തിലെ പിരിമുറുക്കം, കണ്ണടയുടെ പവര്‍ അനുയോജ്യമല്ലാതിരിക്കുക, അന്തരീക്ഷമലിനീകരണം എന്നിവയെല്ലാം കണ്ണുകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കിയേക്കാം.
ഇത്തരം പിരിമുറുക്കങ്ങളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയൂ...


ജോലി ചെയ്യുന്നിടത്ത് ആവശ്യത്തിന് പ്രകാശം ഉണ്ടെന്ന് ഉറപ്പു വരുത്തുക.
ഒരു കമ്പ്യൂട്ടര്‍ പ്രൊഫഷണലാണെങ്കില്‍ കണ്ണിന് കൂടുതല്‍ ശ്രദ്ധ അത്യാവശ്യമാണ്. കമ്പ്യൂട്ടര്‍ ജോലിക്കാര്‍ ഓരോമണിക്കൂര്‍ ഇടവിട്ട് കണ്ണിന് വിശ്രമം നല്‍കേണ്ടത് വളരെയധികം അത്യാവശ്യമാണ്.


കണ്ണുകള്‍ക്ക് വ്യായാമം നല്‍കേണ്ടതും ആവശ്യമാണ്. ജോലിയുടെയും ഭാഗമായി ഒരേ രീതിയില്‍ ഒരേ സ്ഥലത്തേക്ക് ഏറെനേരം ദൃഷ്ടി പതിപ്പിച്ചിരിക്കുന്നത് നല്ലതല്ല. അതിനാല്‍ ഒരു മണിക്കൂര്‍ ഇടവിട്ട് നോട്ടം ഒരു വിദൂര ബിന്ദുവിലേക്ക് മാറ്റുകയും തുടര്‍ന്ന് അടുത്ത് ഉള്ള ഒരു വസ്തുവിലേക്ക് മാറ്റുകയും ചെയ്യുക. ഇത് കണ്ണിന് വ്യായാമം നല്‍കും. രണ്ട് മിനിറ്റ് കണ്ണടച്ച് ഇരിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെയധികം ഉത്തമമാണ്.
ആഹാരകാര്യത്തിലും അല്‍പ്പമൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. സന്തുലിതമായ ആഹാരമാണ് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലത്. പാല്‍, വെണ്ണ, പ്രോട്ടീനുകള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ നിത്യാഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുക. ഇത്തരത്തില്‍ ആഹാരകാര്യത്തില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ കണ്ണിന് തിളക്കവും കണ്ണീര്‍ ഗ്രന്ഥികള്‍ക്കും കണ്ണിലെ കോശങ്ങള്‍ക്കും പോഷണവും ലഭിക്കും

OTHER SECTIONS