പുരികം കൊഴിയുന്നത് തടയാം

By online desk.12 04 2019

imran-azhar

പുരികം നല്ല വടിവൊത്ത ആകൃതിയില്‍ ഷേപ്പ് ചെയ്ത് നില്‍ക്കുന്നത് കാണാന്‍ തന്നെ നല്ല ഭംഗിയാണ്. എന്നാല്‍ മുടി കൊഴിച്ചില്‍ പോലെ തന്നെ പ്രശ്‌നക്കാരനാണ ്പുരികം കൊഴിഞ്ഞ് പോകുന്നത്.


പുരികം കൊഴിയുന്നത് മുഖത്തിന്റെ ആകൃതി തന്നെ മാറ്റാന്‍ കാരണമാകുന്നു. പുരികം വരച്ച് ചേര്‍ത്തിട്ടും എന്തൊക്കെ ചെയ്തിട്ടും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ മാര്‍ഗ്ഗമൊന്ന് പരീക്ഷിച്ച് നോക്കൂ...

 

ആവണക്കെണ്ണ: ആവണക്കെണ്ണയില്‍ ഉള്ള ഫോളിക്കിളുകള്‍ പുരികത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. രാത്രി കിടക്കാന്‍ പോകുന്നതിന് മുമ്പായി അല്‍പ്പം ആവണക്കെണ്ണ പുരികത്തിന് മുകളിലായി തേച്ച് പിടിപ്പിക്കുക. ഇത് പുരികം കൊഴിയുന്നത് നിര്‍ത്തുകയും പുരികത്തിന്റെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു.

 

കറ്റാര്‍വാഴ നീര്: മുടി വളരാനും മുഖസൗന്ദര്യത്തിനും ഉത്തമമാണ് കറ്റാര്‍ വാഴ നീര്. എന്നാല്‍, ആകൃതിയൊത്ത പുരികത്തിനും കറ്റാര്‍ വാഴ നീര് വളരെയധികം സഹായകമാണ്. കറ്റാര്‍ വാഴ നീര് കൊണ്ട് എന്നും രാവിലേയും വൈകിട്ടും മസ്‌സാജ് ചെയ്യുക.
രണ്ട് ദിവസം കൊണ്ട് തന്നെ പുരകത്തില്‍ മാറ്റം വരുന്നത് കാണാം.

OTHER SECTIONS