By Online Desk .06 07 2019
സൗന്ദര്യ സംരക്ഷണ കാര്യത്തില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് മുഖത്തെ പാടുകളും കുത്തുകളും. എന്നാല്‍, ഇനി എത്ര പഴക്കമുള്ളതും, കടുത്തതുമായ പാടുകളെ അകറ്റി മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയൂ...
ബദാം: ബദാം പാലില്‍ കുതിര്‍ത്ത് ഈ പാല് ചേര്‍ത്തരച്ച് മുഖത്ത് തേയ്ക്കുക. ഇത് മുഖത്തുണ്ടാകുന്ന പാടുകള്‍ക്ക് മോചനം മാത്രമല്ല, നിറവും നല്‍കും.
തക്കാളി ജ്യൂസ്, ബട്ടര്‍ മില്‍ക്ക്: തക്കാളി ജ്യൂസ്, ബട്ടര്‍ മില്‍ക്ക് എന്നിവ മിക്സ് ചെയ്തുണ്ടാക്കുന്ന ക്രീം ഏറെ ഫലപ്രദമാണ്. നാല് ടേബിള്‍ സ്പൂണ്‍ ബട്ടര്‍മില്‍ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ തക്കാളി ജ്യൂസുമായി മിക്സ് ചെയ്യുക. ഇത് ചര്‍മ്മത്തില്‍ തേയ്ച്ച് പിടിപ്പിക്കുക. പാടുകള്‍ അകറ്റി മുഖകാന്തി വര്‍ദ്ധിപ്പിക്കും.
വെളുത്തുള്ളി ജ്യൂസ്: വെളുത്തുള്ളി ജ്യൂസ് മുഖത്തെ കറുത്ത പാടുകള്‍ക്ക് മുകളില്‍ തേയ്ക്കുക. ഇത് മുഖത്തെ പാടുകളും കറുത്ത കുത്തുകളുമെല്ളാം മായ്ക്കാന്‍ ഏറെ നല്ളതാണ്.
കറ്റാര്‍വാഴ ജ്യൂസും നാരങ്ങാനീരും: കറ്റാര്‍വാഴ ജ്യൂസും നാരങ്ങാനീരും കലര്‍ത്തി മുഖത്തെ പാടുകള്‍ക്ക് മുകളില്‍ തേയ്ക്കുന്നത്, പാടുകള്‍ അകറ്റി മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കും.
വിറ്റാമിന്‍ ഇ : വിറ്റാമിന്‍ ഇ ഓയില്‍ മുഖത്ത് തേയ്ക്കുന്നത് പാടുകള്‍ ഭേദമാക്കും. വിറ്റാമിന്‍ ഇ ഓയില്‍ മുഖത്ത് തേയ്ച്ച് മസാജ് ചെയ്യുക. ഇത് മുഖക്കുരുവിന്റെ പാടുകളും, കലകളും മങ്ങാന്‍ സഹായിക്കും.
നാരങ്ങനീര്: നാരങ്ങ നീര് മുഖത്തെ ബ്രൗണ്‍ പാടുകള്‍ നീക്കാന്‍ ഏറെ അനുയോജ്യമാണ്. മെലാസ്മ, ചുണങ്ങ് എന്നിവയ്ക്കും ഇത് ഫലപ്രദമാണ്. ഒരു കോട്ടണ്‍ നാരങ്ങ നീരില്‍ മുക്കി പാടുള്ളിടത്ത് തേയ്ച്ച് പതിനഞ്ച് മിനിറ്റിന് ശേഷം കഴുകുക. ഇത് കറുത്ത പാടുകള്‍ അകറ്റി ചര്‍മ്മകാന്തി ലഭിക്കാന്‍ സഹായകമാണ്.