വേനലില്‍ തിളങ്ങാം

By online desk.09 04 2019

imran-azhar

വേനലില്‍ വെയിലത്ത് ഇറങ്ങി നടക്കുന്നതിനാല്‍ ചര്‍മ്മത്തിലുണ്ടാകുന്ന വരള്‍ച്ച, കറുത്ത പാടുകള്‍, മുഖക്കുരു, ചൂടുകുരുക്കള്‍ ഉള്‍പ്പെടെ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. എന്നാല്‍, പ്രശ്‌ന പരിഹാരത്തിന് സഹായിക്കുന്ന പാര്‍ശ്വഫലമൊന്നുമില്ലാത്ത ഗൃഹ മാര്‍ഗ്ഗത്തെക്കുറിച്ച് അറിയൂ...

 

കടുത്ത പാടുകള്‍ മാറ്റുന്നതിന് ഓറഞ്ച് ഉപയോഗിച്ചുള്ള ഫേഷ്യല്‍ മസാജ് അത്യുത്തമമാണ്. ചെറുനാരങ്ങ മുറിക്കുന്നത് പോലെ ഓറഞ്ച് രണ്ടായി മുറിച്ച് അതുപയോഗിച്ച് മുഖം മസാജ് ചെയ്യുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയാല്‍ ചര്‍മ്മത്തിലെ അഴുക്കെല്ലാം നീങ്ങി മുഖചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും ലഭിക്കും.

 

ഓറഞ്ചിന്റെ തൊലി തണലില്‍ വച്ച് ഉണക്കി പൊടിച്ചെടുക്കുക. ഇതില്‍ അല്‍പം പനിനീര് ചേര്‍ത്ത് മുഖത്തിട്ട് അരമണിക്കൂറിന് ശേഷം കഴുകി കളയുക. വെയിലേറ്റ് മുഖത്തുണ്ടാകുന്ന കറുത്ത പാടുകള്‍ മാറുന്നതിന് ഈ മാര്‍ഗ്ഗം സാഹായകമാണ്.

OTHER SECTIONS