ചുളിവുകള്‍ അകറ്റി മുഖസൗന്ദര്യം വീണ്ടെടുക്കാന്‍...

By online desk.07 05 2019

imran-azhar

സൗന്ദര്യ സംരക്ഷണ കാര്യത്തില്‍ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മുഖത്തെ ചുളിവ്. പ്രായമായി വരുന്നു എന്നതിന്റെ സൂചനകളാണ് മുഖത്തെ ചുളിവുകള്‍ കാണിക്കുന്നത്. മുപ്പത്തഞ്ച് കഴിയുമ്പോള്‍ തന്നെ പലരിലും ചര്‍മ്മം ചുളുങ്ങുന്നതിനും മുഖത്ത് വരകള്‍ വീഴുന്നതിനും മറ്റും കാരണമാകുന്നു. പലരിലും ഇത് ടെന്‍ഷന് കാരണമാകാറുണ്ട്. മുഖത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പലരും ആശ്രയിക്കുന്നത് ബ്യൂട്ടി പാര്‍ലറുകളിലും മറ്റ് വിപണിയില്‍ കാണുന്ന ക്രീമുകളും മരുന്നുകളും മാറി മാറി പരീക്ഷാറുമുണ്ട്. എന്നാല്‍, ചിലപ്പോഴെങ്കിലും ഇത്തരം മാര്‍ഗ്ഗങ്ങള്‍ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകാറുണ്ട്.

 

ചെറുപ്പം നിലനിര്‍ത്താനും പ്രായക്കൂടുതല്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്‌ളാതാക്കാനും മുഖത്തെ ചുളിവിന് പരിഹാരം കാണാനും സഹായിക്കുന്ന ഏറ്റവും മികച്ച മാര്‍ഗ്ഗത്തെ കുറിച്ചറിയൂ....

 

നല്ലതുപോലെ പഴുത്ത പഴവും ചുളിവുകള്‍ മാറ്റി ആരോഗ്യമുള്ള സുന്ദരമായ ചര്‍മ്മം സ്വന്തമാക്കാന്‍ സഹായിക്കും.

 

പഴവും തേനും: പഴവും തേനും മുഖത്തിന്റെ എല്ലാ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്ന ഒന്നാണ്. നല്‌ളതു പോലെ പഴുത്ത പഴവും ഒരു ടീസ്പൂണ്‍ തേനും എടുത്ത് നല്ലതു പോലെ മിക്‌സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയുക. ഇത് മുഖത്തെ ചുളുവകളെ പ്രതിരോധിക്കും.

 

പഴവും ആവക്കാഡോയും: നല്ലതു പോലെ പഴുത്ത പഴം ആവക്കാഡോ മിക്‌സ് ചെയ്ത് ഒരു മുട്ടയുടെ വെള്ള എന്നിവയും ചേര്‍ത്ത് പതപ്പിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് അരമണിക്കൂര്‍ ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തെ ചുളിവുകള്‍ നീക്കും.

 

പഴവും തൈരും: പഴവും തൈരുമാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. പഴം തൈരില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ഇത് മുഖത്തെ ചുളുവകള്‍ അകറ്റി സൗന്ദര്യം വര്‍ദ്ധിപ്പിക്കും.

 

പഴവും മുട്ടയും: മുട്ടയുടെ വെള്ളയും പഴവും ഒരു ടേബിള്‍ സ്പൂണ്‍ ഗ്‌ളിസറിനും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. നല്ലതു പോലെ മസ്‌സാജ് ചെയ്ത ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തിന് തിളക്കവും മുഖത്തെ പാടുകളും ഇല്‌ളാതാക്കുന്നു.

 

പപ്പായയും പഴവും: നല്ലതു പോലെ പഴുത്ത പപ്പായയും പഴവും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് മുഖത്തെ ചുളിവുകള്‍ക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്.

 

മുള്‍ട്ടാണി മിട്ടിയും പഴവും: മുള്‍ട്ടാണി മിട്ടി പഴവും കൂടി ചേര്‍ത്ത് മുഖത്ത് നല്ലത് പോലെ മസ്‌സാജ് ചെയ്യുക. ഇത് മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. അതിലുപരി മുഖത്തെ ചുളിവുകള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പരിഹാരം നല്‍കുകയും ചെയ്യുന്നു

OTHER SECTIONS