മുഖത്തെ ചുളിവുകള്‍ അകറ്റി മിനുസവും തിളക്കവും നല്‍കാം

By online desk.25 03 2019

imran-azhar

 

മുഖത്തെ ചുളിവുകള്‍ പലരുടേയും സൗന്ദര്യപ്രശ്‌നമാണ്. ചര്‍മ്മത്തിന് താഴെയുള്ള കൊഴുപ്പ് പോകുന്നതാണ് കാരണം. പ്രായമാകുന്നതിന്റെ ഒരു ലക്ഷണം, അഥവാ ചര്‍മ്മത്തിന് പ്രായക്കൂടുതല്‍ തോന്നിക്കുന്ന ഒന്ന് കൂടിയാണ് മുഖത്തെ ചുളിവുകള്‍. ഇതിന്റെ കാരണങ്ങള്‍ പലതാണ്, പുകവലി പോലുള്ള ദുശീലങ്ങള്‍ മുതല്‍ പോഷകാഹാരക്കുറവ് വരെ ഇതിന് കാരണമാകാം. മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ കൃത്രിമമാര്‍ഗ്ഗങ്ങളോ ബോട്ടോക്‌സ് കുത്തിവയ്‌പേ്പാ ഒന്നും വേണമെന്നില്ല , വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു മിശ്രിതമുണ്ട്. ഇത് അടുപ്പിച്ച് ഏഴ് ദിവസം തേയ്ച്ചാല്‍ മാത്രം മതി, മുഖത്തെ ചുളിവുകള്‍ പമ്പ കടക്കും.


ഈ മിശ്രിതം തയ്യാറാക്കുന്ന വിധത്തെക്കുറിച്ചറിയൂ...ആവശ്യമുള്ള സാധനങ്ങള്‍: ഒലീവ് അല്ലെങ്കില്‍ ബദാം ഓയില്‍, ഒരു ടേബിള്‍ സ്പൂണ്‍ മുട്ടമഞ്ഞ, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, രണ്ട് സ്പൂണ്‍ വാസ്‌ലീന്‍.

 

തയ്യാറാക്കേണ്ട വിധം: വാസ്‌ലീന്‍ ആവിയില്‍ അല്‍പ്പ നേരം പിടിച്ച് ഉരുക്കുക. ഇതിലേയ്ക്ക് തേന്‍, മുട്ടമഞ്ഞ, ഓയില്‍ എന്നിവ ചേര്‍ത്തിളക്കി പേസ്റ്റ് രൂപത്തിലാക്കുക.

 

ഉപയോഗിക്കേണ്ട വിധം: ഈമിശ്രിതം മുഖത്ത് തേയ്ച്ച് മസാജ് ചെയ്യുക. 15 മിനിറ്റിന് ശേഷം കഴുകി കളയുക.


മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ മാത്രമല്ല , മുഖത്തിന് മിനുസവും തിളക്കവും നല്‍കാന്‍ ഈ മിശ്രിതം സഹായകമാണ്.

OTHER SECTIONS