അകാലപ്പിറവികള്‍ തടയൂ മത്സ്യാഹാരത്തിലൂടെ...

By Kavitha J.05 Aug, 2018

imran-azhar

 

മത്സ്യാഹാരം ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ഏറെ പാടിപുകള്‍ക്കൊണ്ടതാണ്. ആ നിരയിലേക്ക് ഇതാ പുതിയൊരു കണ്ടെത്തല്‍ കൂടി. മത്സ്യങ്ങളോ മത്സ്യ എണ്ണയടങ്ങിയ ഭക്ഷണങ്ങളോ കഴിക്കുന്നത്, അകാലപ്പിറവികള്‍ തടയുമെന്നാണ് പുതിയ കണ്ടെത്തല്‍. ഒമേഗാ-3 ഫാറ്റി ആസിഡ് കുറവുള്ള ഗര്‍ഭിണികളായ സ്ത്രീകളിലാണ് മാസം തികയാതെയുള്ള പ്രസവങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. ലോങ്ങ് ചെയിന്‍-എന്‍-3 രക്തദ്രാവകം കുറവുള്ള ഗര്‍ഭിണികളില്‍ ഇത് കൂടുതലുള്ള സ്ത്രീകളെ അപേക്ഷിച്ച് അകാലപ്പിറവി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഡെന്‍മാര്‍ക്കിലെ 96,000 കുട്ടികളെ നിരീക്ഷച്ചതിന് ശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. കൂടാതെ 1996നും 2003നും ഇടയ്ക്ക് അകാലപ്പിറവി കൊടുക്കേണ്ടി വന്ന 376 അമ്മമാരുടെയും സ്വാഭാവിക പ്രസവം നടന്ന 348 അമ്മമാരുടെയും രക്ത പരിശോധന നടത്തിയതില്‍ നിന്നു ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുമാണ്, ഗവേഷണ ഫലം പുറത്ത് വന്നിരിക്കുന്നത്.

OTHER SECTIONS