മത്സ്യം കഴിച്ചാൽ ഹൃദ്രോഗം തടയാൻ സാധിക്കുമോ ?

By BINDU PP.07 Jan, 2017

imran-azhar 

 

മത്സ്യം കഴിച്ചാൽ ഹൃദ്രോഗം തടയാൻ സാധിക്കുമോ ? ഒരു പരിധിവരെ സാധിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. മത്സ്യത്തിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദ്രോഹം തടയാൻ സഹായിക്കും. രക്തത്തിൽ ഉയർന്ന അളവിൽ കൊഴുപ്പും ചീത്ത കൊളസ്ട്രോളും ഉള്ളവരിൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഒമേഗ 3 ഫാറ്റി ആസിഡിനു കഴിയും. ഇതു കൊണ്ടു തന്നെ ആഴ്ചയിൽ രണ്ടു തവണയെങ്കിലും മത്സ്യം കഴിക്കണമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ശുപാർശ ചെയ്യുന്നു.

 


ക്രമം തെറ്റിയ ഹൃദയമിടിപ്പ്, രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറഞ്ഞ അവസ്ഥ, രക്ത സമ്മർദം കുറയ്ക്കുക, ഹൃദയ ധമനികളിൽ പ്ലേക്ക് ഉണ്ടാകുന്നതു കുറയ്ക്കുക ഇവയ്ക്കെല്ലാം പരിഹാരമേകാൻ ഒമേഗ 3 യ്ക്ക് കഴിയുമെന്ന് മുൻപഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

 


പഠനത്തിനായി ഇ.പി.എ (Elco sapentaenoic acid) ഡി.എച്ച്.എ(docosahexaenoic acid) എന്നീ രണ്ടു തരം ഒമേഗ 3 യാണ്‌ ഗവേഷകർ പരിശോധിച്ചത്. ഭക്ഷണമായോ സപ്ലിമെന്റായോ ഒമേഗ 3 ഉപയോഗിക്കുന്നത് രക്തത്തിൽ ഉയർന്ന തോതിൽ കൊഴുപ്പ് അടങ്ങിയ ആളുകളിൽ ഹൃദ്രോഗ സാധ്യത 16 ശതമാനം കുറയ്ക്കും എന്നു കണ്ടു. ചീത്ത കൊളസ്ട്രോൾ അഥവാ എൽ.ഡി.എൽ ന്റെ അളവ് കൂടിയവരിൽ ഹൃദ്രോഗ സാധ്യത 14 ശതമാനവും കുറയ്ക്കാൻ ഒമേഗ 3 യുടെ ഉപയോഗത്തിലൂടെ സാധിക്കും.