മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ഇതാ 5 വഴികള്‍

By Kavitha J.20 Jul, 2018

imran-azhar

 

ഇന്ത്യയില്‍ ആകെ മൊത്തോം ജോലി ചെയ്യുന്നവരില്‍ 46 ശതമാനം പേര്‍ മാനസിക പിരിമുറുക്കം അനുഭവിക്കുന്നു എന്നാണ് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ തെളിഞ്ഞത്. പിരിമുറുക്കത്തെ സമ്മര്‍ദ്ദത്തോടുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമായി കണക്കാക്കാം. അതേസമയം, ഇത് ശരീരത്തിനെയും, ഭാവങ്ങളെയും, സ്വഭാവത്തിനെയും എല്ലാം പ്രതികൂലമായി ബാധിക്കുന്ന ഘടകം കൂടിയാണ്. ഇത് തലവേദന, ഉത്ക്കണ്ഠ, ആലസ്യം, കോപാസ്വസ്ഥത എന്നിവയ്ക്ക് കാരണമാകുന്നു. മാനസിക പിരിമുറുക്കത്തെ തരണം ചെയ്യാന്‍ ഇതാ ലളിതവും ആരോഗ്യപരവുമായ ചില പൊടിക്കയ്യുകള്‍.

 

ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്രാന്തി നല്‍കുക: എല്ലാ തരത്തിലുമുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ പിരിമുറുക്കത്തെ നിയന്ത്രിക്കാന്‍ ഉതകുന്നതാണ്. വ്യായാമ പ്രക്രിയകള്‍ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണിനെ ശരീരത്ത് നിന്ന് പുറത്തേക്ക് പോകാന്‍ സഹായിക്കും. ഇത് മനസ്സിനെ ശാന്തമാക്കാനും, പിരിമുറുക്കത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു.

 


ശരിയായ ഭക്ഷണക്രമം: നിങ്ങളുടെ ഭക്ഷണ ശീലങ്ങള്‍ക്ക് മാനസിക പിരിമുറുക്കത്തെ വലിയ രീതിയില്‍ സ്വാധീനിക്കാന്‍ സാധിക്കും. ആരോഗ്യപരമായ ഒരു ഭക്ഷണ ക്മമാണ് നിങ്ങള്‍ പിന്തുടരുന്നതെങ്കില്‍ വലിയ അളവില്‍ അതിന് നിങ്ങളെ സംരക്ഷിക്കുവാന്‍ കഴിയും. മലക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, പാല്‍ ഉത്പന്നങ്ങള്‍, മീനുകള്‍, പോള്‍ഡ്രി, എന്നിവ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫാറ്റ് വൈറ്റമിന്‍സ്, മിനറല്‍ എന്നിവ പ്രദാനം ചെയ്യുന്നു. ഇത് നിങ്ങള്‍ക്ക് ശാരീരികവും മാനസികവുമായ ഉണര്‍ച്ച നല്‍കുന്നു.

 


ശരിയായ ഉറക്കം: മാനസിക പിരിമുറുക്കം നിയന്ത്രിക്കുന്നതില്‍ പ്രധാന ഘടകമാണ് ശരിയായ ഉറക്കം. ആവശ്യത്തിന് ഉറങ്ങിയില്ലങ്കില്‍ അത് കോപാസ്വസ്ഥതയ്ക്കും ആലസ്യത്തിനും കാരണമാകുന്നു. അതേസമയം, അമിത ഉറക്കം, നിങ്ങളെ മന്ദീപിപ്പിക്കുകയും, മാനസികമായി തളര്‍ത്തുകയും ചെയ്യും. അതിനാല്‍ ഒരു ദിവസം 7-8 മണിക്കൂര്‍ ഉറങ്ങേണ്ടത് അത്യാവശ്യമാണ്.

 


ആഹാരത്തില്‍ സസ്യങ്ങള്‍ ഉള്‍പ്പെടുത്തുക: ദൈനംദിന ആഹാരത്തില്‍ സസ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത്, ഒരു പരിധി വരെ മാനസികാസ്വാസ്ഥ്യങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയില്‍ അശ്വഗന്ധം എന്ന ആയുര്‍വേദ സസ്യത്തിന് പിരിമുറുക്കത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്.

 

 

ജീവിതം ശരിയായ രീതിയില്‍ ക്രമപ്പെടുത്തൂ: ശരിയായ രീതിയില്‍ ജീവിതഗതിയെ ക്രമപ്പെടുത്താന്‍ കഴിയാത്തതാണ് ഇന്ന് വിഷാദ രോഗങ്ങളും മാനസിക പിരിമുറുക്കവുമെല്ലാം കൂടാന്‍ കാരണമായിരിക്കുന്നത്. ഇതിന് സഹായകമാകുന്ന ഒരു പ്രധാന ഘടകം സമയത്തെ ക്രമ ബന്ധിതമായി കൃത്യമായി ഉപയോഗിക്കുക എന്നതാണ്. ബാക്കി എല്ലാം ശരിയായി ഭവിച്ചു കൊള്ളും.