താമരയിതളിട്ട വെള്ളം തിളപ്പിച്ച് കുടിച്ചാല്‍?

By online desk.08 02 2019

imran-azhar

 


സൗന്ദര്യ സംരക്ഷണത്തിന് ഏറെ ഉത്തമമാണ് താമരപ്പൂക്കള്‍. എന്നാല്‍, സൗന്ദര്യ സംരക്ഷണത്തിന് മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിനും താമര ഉത്തമമാണ് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. താമരയിതളിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.


ന്യൂസിഫെറിന്‍, ലോട്ടസിന്‍, മെഫറിന്‍ തുടങ്ങി ആരോഗ്യ ഗുണങ്ങളേറെയുള്ള ഘടകങ്ങള്‍ താമയിതളില്‍ അടങ്ങിയിരിക്കുന്നു. മാത്രമല്ല, വൈറ്റമിന്‍ സിയുടെ കലവറ കൂടിയാണ് താമരപ്പൂക്കള്‍.


താമരപ്പൂവ് വെള്ളത്തിലിട്ട് തിളപ്പിക്കുന്നതിലൂടെ ഈ ഘടകങ്ങള്‍ വെള്ളത്തിലേക്ക് പകരുന്നു. ഇത് കുടിക്കുന്നതിലൂടെ പല ആരോഗ്യ പ്രശ്‌നങ്ങളെയും പ്രതിരോധിക്കാം. താമരയില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ് വിളര്‍ച്ച തടയാന്‍ സഹായകമാണ്.

 

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളെ അകറ്റാനും താമര ഇതള്‍ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.

OTHER SECTIONS