ശ്രീചിത്രയില്‍ ഫോണ്ടാന്‍ ക്ലിനിക് ഒപി; രാജ്യത്ത് ആദ്യം

By Web Desk.25 09 2022

imran-azhar

 


തിരുവനന്തപുരം: ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി, കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുള്ള പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം, രാജ്യത്തെ ആദ്യ ഫോണ്ടാന്‍ ക്ലിനിക്ക് ഒ.പി. ആരംഭിക്കുന്നു. ഫോണ്ടാന്‍ ക്ലിനിക്ക് ഒപിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 8 ന് ശ്രീ ചിത്ര ഡയറക്ടര്‍ ഡോ. സഞ്ജയ് ബിഹാരി നിര്‍വഹിക്കും. എല്ലാ തിങ്കളാഴ്ചയും രാവിലെ ഒമ്പതു മുതല്‍ പതിനൊന്നു വരെയാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം.

 

ചില കുട്ടികളില്‍ ജന്മനാ ഉണ്ടാകുന്ന, സങ്കീര്‍ണ്ണമായ യൂണിവെന്‍ട്രിക്കുലാര്‍ ഹൃദ്രോഗങ്ങള്‍ പരിഹരിക്കുവാന്‍ ഘട്ടംഘട്ടമായി ചെയ്യുന്ന ഹൃദയശസ്ത്രക്രിയയാണ് ഫോണ്ടാന്‍ (ടോട്ടല്‍ കാവോപള്‍മോണറി കണക്ഷന്‍ (ടിസിപിസി)). ഇത്തരം ശസ്ത്രക്രിയകള്‍ക്ക് വിധേയമായവരെ കൃത്യമായ ഇടവേളകളില്‍ പുനഃപരിശോധനാ നടത്തി വിലയിരുത്തുന്നതിനും മികച്ച സമഗ്ര ചികിത്സാ നടപ്പിലാക്കുന്നതിനുള്ള ക്ലിനിക്കാണ് ശ്രീ ചിത്രയില്‍ ആരംഭിക്കുന്ന ഫോണ്ടാന്‍ ക്ലിനിക്ക്.

 

നിലവില്‍ ഫോണ്ടാന്‍ ശസ്ത്രക്രിയക്കു വിധേയരായ ഇരുനൂറിലധികം രോഗികള്‍ ശ്രീ ചിത്രയില്‍ തുടര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ഫോണ്ടാന്‍ ശസ്ത്രക്രിയക്ക് വിധേയരായ കുട്ടികളുടെയും മുതിര്‍ന്നവരുടെയും സമഗ്ര പരിചരണവും തുടര്‍നടപടികളുമാണ് ഈ ക്ലിനിക്കിന്റെ ലക്ഷ്യം.

 

 

 

 

OTHER SECTIONS