ആഹാരം ക്രമീകരിക്കൂ ;ബിപി കുറയ്ക്കാം

By Greeshma G Nair.09 Jan, 2017

imran-azhar

 

 

 

രക്താതി സമ്മര്‍ദ്ദമുള്ളവരെ മെറ്റബോളിക് സിന്‍ഡ്രോം ബാധിക്കാന്‍ സാദ്ധ്യതയുണ്ട്. ഉപ്പു മാത്രം ഒഴിവാക്കിയാല്‍ മാത്രം പോരാ ആരോഗ്യകരമായ ആഹാരക്രമീകരണവും അത്യാവശ്യമാണ്.


ആഹാരത്തില്‍ നിന്നു പൂരിത കൊഴുപ്പ് ഒഴിവാക്കുക. മട്ടണ്‍, ബീഫ്, പോര്‍ക്ക് (റെഡ്മീറ്റ്) ഇവയുടെ മാംസം ഒഴിവാക്കണം.


പൂരിത കൊഴുപ്പുള്ള എണ്ണകള്‍ ഉപയോഗിച്ചുള്ള പാചകം വേണ്ട. സൂര്യകാന്തി എണ്ണയും വെളിച്ചെണ്ണയും ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ല .

 


 ചിക്കന്‍ തൊലി നീക്കിയ ശേഷം മാത്രം പാകം ചെയ്യുക. ചിക്കന്‍ വെള്ളത്തിലിട്ടു വേവിച്ച് ആ വെള്ളം പൂര്‍ണമായും മാറ്റിയ ശേഷം പാകം ചെയ്യാം. ചിക്കന്‍ വറുത്തു കഴിക്കുന്നത് ഒഴിവാക്കണം.


മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കുക. മുട്ടവെള്ള കഴിക്കാന്‍ ശീലിക്കുക.


പൊട്ടാസ്യം കൂടുതലടങ്ങിയ വാഴപ്പഴം, തക്കാളി ജ്യൂസ്, മുന്തിരി ജ്യൂസ് ഇവ ഭക്ഷണത്തിലുള്‍പ്പെ ടുത്തുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.


കാത്സ്യം, മഗ്നീഷ്യം ഇവ കൂടുതലായടങ്ങിയ ആഹാരവും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. കൊഴുപ്പു നീക്കിയ പാല്‍, പച്ചപ്പയര്‍, മത്തി എന്നിവ കഴിക്കുക.


ഇലക്കറികള്‍, പച്ചക്കറികള്‍, നാരുകളടങ്ങിയ വിഭവങ്ങള്‍ ഇവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.