മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിക്കൂ അഞ്ച് ഭക്ഷണങ്ങള്‍

By priya.04 09 2022

imran-azhar

 

മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ധാരാളമുണ്ട്. ഇവയില്‍ പലതും ജീവിതരീതികളില്‍, പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ തന്നെ പരിഹരിക്കാന്‍ കഴിയുന്നതാണ്. ചില ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നതിലൂടെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മുടിക്ക് ഭംഗി നല്‍കുന്നതിനും
സഹായിക്കും.


പ്രോട്ടീന്‍ സമ്പന്നമായ അഞ്ച് ഭക്ഷണങ്ങള്‍ :

 

ഈ പട്ടികയില്‍ വരുന്ന ആദ്യത്തെ ഭക്ഷണം ചീരയാണ്. ഇവയില്‍ വൈറ്റമിന്‍- എ, വൈറ്റമിന്‍- കെ, വൈറ്റമിന്‍- സി എന്നിവയാലെല്ലാം അടങ്ങിയിട്ടുണ്ട്.ഇത് മുടി വളരുന്ന, തലയോട്ടിയിലെ ഹെയര്‍ ഫോളിക്കിളുകളുടെ ആരോഗ്യമാണ് മെച്ചപ്പെടുത്തുന്നത്.

 

കറുത്ത കസ്‌കസയും മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ആന്റി-ഓക്‌സിഡന്റുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ് കറുത്ത കസകസ. ഇതും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.

 

പയറുവര്‍ഗങ്ങള്‍ വെജിറ്റേറിയന്‍ പ്രോട്ടീനിന്റെ നല്ലൊരു സ്രോതസാണ്. ഇതിന് പുറമെ ഫൈബര്‍, ഫോസ്ഫറസ്, ഫോളിക് ആസിഡ് എന്നിവയുടെയും സ്രോതസാണ് പയറുവര്‍ഗങ്ങള്‍. തലയോട്ടിയിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നത് വഴി പയറുവര്‍ഗങ്ങള്‍ മുടിയുടെ വളര്‍ച്ച കൂട്ടുന്നു.

 

സാല്‍മണ്‍ മത്സ്യവും മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഒമേഗ- 3 ഫാറ്റി ആസിഡ് തലയോട്ടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നത് വഴിയാണ് മുടിക്കും പ്രയോജനപ്പെടുന്നത്.


മുട്ട മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നനതിന് നല്ലതാണ്. ഹെയര്‍ ഫോളിക്കിളുകളെ മെച്ചപ്പെടുത്തുന്നത് വഴി മുടി വളരാനാണ് ഇത് സഹായകമാകുന്നത്.

 

 

 

OTHER SECTIONS