പ്രഭാത ഭക്ഷണം സ്ഥിരമായി ഒഴിവാക്കിയാല്‍....

By Anju N P.11 May, 2018

imran-azhar

 

എത്ര തിരക്കുകള്‍ക്കിടയിലും പ്രഭാത ഭക്ഷണം നാം ഒഴിവാക്കിയാല്‍ നമുക്ക് നഷ്മാകുതന്ന് ഒരു ദിവസം മുഴുവന്‍ ലഭിക്കുന്ന ഊര്‍ജമാണ്. എന്നാല്‍ ഇതിനുപുറമെ ചില അസുഖങ്ങളും പ്രഭാത ഭക്ഷണം ഒഴിവാക്കുകവഴി നമുക്ക് പിടിപെടാനിടയുണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം.

 

പ്രമേഹം


പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരെ അധികം വൈകാതെ കീഴടക്കുന്ന രോഗമാണ് പ്രമേഹം. ടൈപ്പ് 2 പ്രമേഹമാണ് ഉണ്ടാവുക.

 



ശരീര ഭാരം വര്‍ദ്ധിക്കല്‍


പ്രഭാത ഭക്ഷണം കഴിക്കാത്തവര്‍ അമിത വിശപ്പുമൂലം വളരെയധികം ഉച്ചഭക്ഷണം കഴിക്കുന്നു. ഇതുമൂലം ശരീരഭാരം വര്‍ദ്ധിക്കും. ഉച്ചയ്ക്ക് അധിക ഭക്ഷണം കഴിക്കാന്‍പാടില്ല എന്ന തത്വം ഇവിടെ ലംഘിക്കപ്പെടുന്നു. ഒരു ദിവസത്തെ ഭക്ഷണത്തിന്റ 50-60 ശതമാനവും രാവിലെയാണ് കഴിക്കേണ്ടത്.

 

 

ഹൃദ്രോഹം
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരുടെ ഹൃദയം പണിമുടക്കാന്‍ സാധ്യതയുണ്ട്. ഉച്ചയ്ക്ക് കഴിക്കുന്ന ഭക്ഷണം ധാരാളം കൊഴുപ്പ് അടിയിക്കാന്‍ കാരണമാകും. ഇത് കൊളസ്ട്രോളിലേക്കും രക്ത സമ്മര്‍ദ്ദത്തിലേക്കും നയിക്കും.

 



മൈഗ്രേന്‍


വളരെ ഉപദ്രവകാരിയായ മൈഗ്രേന്‍ നിങ്ങളെ ആക്രമിക്കാനുള്ള സാധ്യത വര്‍ദ്ധിക്കും- പ്രഭാത ഭക്ഷണം ഉപേക്ഷിച്ചാല്‍. ഉച്ചയ്ക്ക് നല്ലതുപോലെ ഭക്ഷണം കഴിച്ചാല്‍ ദാഹം ക്രമാതീതമായി വര്‍ദ്ധിക്കും. അതിനനുസരിച്ച് വെള്ളം കുടിക്കാന്‍ പലപ്പോഴും സാധിച്ചു എന്നു വരില്ല. ഇത് സ്ഥിരമായാല്‍ തലവേദനയും സ്ഥിരമാകും

 

 

മാനസികാവസ്ഥയിലുള്ള വ്യത്യാസം


രാവിലെയുള്ള ഭക്ഷണം നല്ലതുപോലെ കഴിച്ചാല്‍ അന്നത്തെ ദിവസംതന്നെ ശുഭകരമായി മാറും. മാനസികോല്ലാസം ലഭിക്കുന്നതിനാലാണ്. എന്നാല്‍ രാവിലെ മുതല്‍ വിശന്നിരുന്നാല്‍ എത്ര നല്ല കാര്യങ്ങള്‍തന്നെ നടന്നാലും പൂര്‍ണമായ സന്തോഷത്തിലേക്ക് മനസിനെ എത്തിക്കുകയില്ല.

OTHER SECTIONS