ദീർഘായുസ്സ് വേണമെന്ന് ആഗ്രഹിക്കുണ്ടോ ? : എങ്കിൽ ഇവ ഭക്ഷണത്തിന്റെ ഭാഗമാക്കു.....

By Savitha Vijayan.19 Jul, 2017

imran-azhar

 

 

 
ദീർഘായുസ്സും നല്ല ആരോഗ്യവും ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല.എന്നാൽ ഇന്ന് ഫാസ്റ്റ് ഫുഡിന്റെയും മാറിയ ജീവിത ശൈലിയുടെയും കാലമാണ്.നിത്യജീവിതത്തിലെ ഇത്തരം രീതികൾ ഒരിക്കലും നല്ല ആരോഗ്യവും ആയുസ്സും പ്രധാനം ചെയ്യില്ല.പണ്ടുകാലത്തെ അപേക്ഷിച്ചു ധാരാളം രോഗങ്ങൾ ഇന്ന് നമുക്കിടയിൽ ഉണ്ട്.ആയുസ്സിന്റെ കാര്യത്തിൽ ആർക്കും ഒരു ഗ്യാരണ്ടി പറയാൻ സാധിക്കില്ല എങ്കിലും നല്ല ആരോഗ്യം നിലനിർത്താൻ ശ്രമിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.അതിനായി വളരെ സുലഭമായി ലഭിക്കുന്ന ചില ഭക്ഷണ പദാർഥങ്ങൾ ശീലമാക്കാം.ഇവ നിങ്ങൾക്ക് നല്ല ആരോഗ്യം പ്രധാനം ചെയ്യുന്നതിലൂടെ ആയുസ്സും നിലനിർത്തും.

 

പപ്പായ
 

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന കാര്യത്തിൽ പപ്പായുടെ ആരോഗ്യ ഗുണങ്ങൾ മുന്നിൽ തന്നെയാണ്.ഒപ്പം മുഖ സൗന്ദര്യത്തിനു പപ്പായ ഉത്തമം.

 

മഞ്ഞൾ
 കാൻസർ രോഗത്തിന് പോലും ഒരു പ്രതിവിധിയായി കാണുന്ന മഞ്ഞൾ മറ്റ് പല ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങൾക്കും ഒരു പ്രതിവിധിയാണ്.

 

മല്ലി


 മല്ലി അടുക്കളകളിൽ ഒരു പ്രധാന ഘടകമാണ്.മല്ലി ഭക്ഷണത്തിൽ ഉപയോഗിക്കുക വഴി ആഹാരത്തിനു സ്വാദ് മാത്രമല്ല പല രോഗങ്ങൾക്കും ഒരു പ്രകൃതിദത്ത പ്രധിവിധികൂടെയാണ്.

ജീരകം


 നെഞ്ചേരിച്ചിൽ പലപ്പോഴും ഒരു ബുദ്ധിമുട്ടായി മാറാറുണ്ട്.എന്നാൽ ജീരകം ഇതിനൊരു പ്രതിവിധിയാണ്.കൂടാതെ മറ്റുപല ആരോഗ്യ പ്രശ്നങ്ങൾക്കും ജീരകം ഉത്തമമാണ്.

പച്ചമുളക്


 കറികളിലും മറ്റും എരിവിനായി പച്ചമുളക് ഉപയോഗിക്കാറുണ്ടെങ്കിലും അതിന്റെ മറ്റു ഗുണങ്ങളെ കുറിച്ചറിയാവുന്നവർ വളരെ ചുരുക്കമായിരിക്കും.കൊളസ്ട്രോൾ,രക്തസമ്മർദ്ദം തുടങ്ങി പല രോഗങ്ങളെയും ഇല്ലാതാക്കാൻ പച്ചമുളകിന് സാധിക്കും.

 

വെളുത്തുള്ളി


 തിളപ്പിച്ച പാലിൽ വെളുത്തുള്ളി കൂടി ചേർത്ത് കുടിച്ചാൽ കൊളസ്ട്രോളിൽ നിന്നും രക്ഷ നേടാം.മറ്റു പല ഗുണങ്ങളും വെളുത്തുള്ളിലും അടങ്ങിരിക്കുന്നു.

 

ഇഞ്ചി
 വാതരോഗങ്ങൾക്കും ദഹന പ്രശ്നങ്ങൾക്കും ഫലപ്രദമാണ് ഇഞ്ചി.പലർക്കും ഇഞ്ചിയുടെ രുചിയോട് അത്ര താല്പര്യമില്ല.എന്നാൽ ഇഞ്ചി ഫലപ്രദമായ ആരോഗ്യ ഗുണങ്ങൾളുള്ള ഒന്നാണ്.

 

loading...