ശരീരത്തില്‍ ഹീമോഗ്ലോബിന്‍റെ അളവു കുറയാതിരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇതൊക്കെ

By Abhirami Sajikumar.28 Mar, 2018

imran-azhar

 

ഹീമോഗ്ലോബിന്‍ രക്തത്തിലെ പ്രധാനഘടകങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇന്നത്തെ സമൂഹത്തില്‍ ഹീമോഗ്ലോബിന്‍ കുറയുന്നത് മൂലമുളള ആരോഗ്യ പ്രശ്നങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിക്കുന്നത്. മനുഷ്യന്‍റെ ഉല്‍പ്പാദനക്ഷമത കുറയ്ക്കുന്നതില്‍ കാരണമാകുന്ന വിളര്‍ച്ചയാണ് (അനീമിയ) ഇതില്‍ പ്രധാനി. ശരീരത്തിന്‍റെ എല്ലാ അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ഇത് ദോഷമായി ബാധിക്കുന്നു.
പുരുഷന്മാരില്‍ 13.5 - 17.5 ഗ്രാം/ഡിഎലും , സ്ത്രീകളില്‍ 12.0 - 15.5 ഗ്രാം/ഡിഎലുമാണ് ശരീരത്തിലെ ഹീമോഗ്ലോബിന്‍റെ സാധാരണ നില. ഇത് കുറയാതെ നോക്കാന്‍ ഏവരും ശ്രദ്ധിക്കുക അതിനു സാഹായിക്കുന്ന 9 ഭക്ഷണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു

1. ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി തുടങ്ങിയ വിറ്റാമിന്‍ സി കൂടിയ ഭക്ഷ്യവസ്തുക്കള്‍ ശീലമാക്കുക. ഹീമോഗ്ലോബിന്‍ ഉല്‍പ്പാദനത്തിന് ഏറ്റവും അത്യാവശ്യമായ വസ്തുവായ അയണിന്റെ മനുഷ്യശരീരത്തിലേക്കുള്ള ആഗീരണം സുഗമമാക്കുന്നതിന് വിറ്റാമിന്‍ സി സാഹായിക്കുന്നു.

2. പച്ച നിറത്തിലുളള ഇലവര്‍ഗ്ഗങ്ങള്‍, കരള്‍, മുട്ട, തവിടോടുകൂടിയ ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, ബീന്‍സ്, ഇറച്ചി, ചെറിയ മത്സ്യങ്ങള്‍, ഡ്രൈ ഫുഡ്സ് തുടങ്ങിയ അയണ്‍ കൂടുതലുള്ള ഭക്ഷ്യ വസ്തുക്കള്‍ ദിവസവുമുളള ഭക്ഷണത്തില്‍ ശ്രദ്ധയോടെ ഉള്‍പ്പെടുത്തുക.

3. പച്ചയിലകള്‍, ഉണങ്ങിയ ബീന്‍സ്, നിലക്കടല, വാഴപ്പഴങ്ങള്‍, തുടങ്ങിയ ഫോളിക്ക് ആസിഡ് കൂടിയ അളവിലുളള ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിക്കുക. ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനത്തിന് ഇവ അത്യാവശ്യമാണ്

4. മാതളനാരകം
5. ഈന്തപ്പഴം
6. ബീറ്റ് റൂട്ട്
7. പയറുവര്‍ഗങ്ങള്‍
8. തണ്ണിമത്തന്‍
9. മത്തങ്ങയുടെ കുരു