അള്‍സറിനെ പ്രതിരോധിക്കാം...

By Anju N P.08 Sep, 2018

imran-azhar


അള്‍സര്‍ എന്ന വാക്കിന്റെ തന്നെ അര്‍ത്ഥം വ്രണം എന്നാണ്. കുടലിലും ആമാശയത്തിലും ഉണ്ടാവുന്ന മുറിവുകളാണ് അള്‍സര്‍ എന്ന് പറയുന്നത്. ആമാശയത്തെ പ്രതിസന്ധിയിലാക്കുന്ന രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് അള്‍സര്‍ തന്നെയാണ്. പലപേ്പാഴും പ്രാരംഭഘട്ടത്തില്‍ ഇതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല.

 

പൊക്കിളിന് മുകളിലായി വയറിനകത്ത് ഉണ്ടാവുന്ന എരിച്ചില്‍, ഛര്‍ദ്ദി, നെഞ്ചെരിച്ചില്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍, ഇനി വയറ്റിലെ അള്‍സറിനെ ഉടന്‍ പരിഹരിക്കാന്‍ ചില വീട്ടുവൈദ്യങ്ങള്‍ ഉണ്ട്. അവയെക്കുറിച്ചറിയൂ...

 

കാബേജ്: കാബേജ് കഴിക്കുന്നത് അള്‍സറിന് ഉത്തമ പരിഹാരമാണ്. കാബേജിലുള്ള ലാക്റ്റിക് ആസിഡ് അള്‍സറിനെ ഇല്‌ളാതാക്കുന്നു. കാബേജും കാരറ്റ് ജ്യൂസ് അടിച്ച് കഴിക്കുന്നതും മറ്റ് പല മാര്‍ഗ്ഗങ്ങളിലൂടെ കഴിക്കുന്നതും അള്‍സറിനെ ഇല്ലാതാക്കുന്നു.

 

പഴം: പഴം നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ് അള്‍സറിന്. ഇത് വയറ്റിലെ അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങളെ ഇല്‌ളാതാക്കി ദഹനം കൃത്യമാക്കാനും അള്‍സറിനെതിരെയും പ്രവര്‍ത്തിക്കുന്നു.

 

തേങ്ങ: അള്‍സറിനൊരു പരിഹാരമാര്‍ഗ്ഗമാണ് തേങ്ങ. ആന്റിബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് തേങ്ങ. തേങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് അള്‍സറിനെ തുരത്തുന്നു.

 

ഇരട്ടിമധുരം: ആയുര്‍വ്വേദ വിധിപ്രകാരം ഇരട്ടിമധുരം കഴിക്കുന്നതും അള്‍സറിന് പരിഹാരം കാണുന്നു. മാത്രമല്‌ള, കഫം പോലുള്ള പ്രശ്‌നങ്ങളെ ഇല്‌ളാതാക്കുകയും വയറിന്റെ പാളികളെ അള്‍സറില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

 

ഉലുവ: ഉലുവ അള്‍സറിന് ഏറ്റവും ഉത്തമമായ പരിഹാരമാണ്. ഒരു ടീസ്പൂണ്‍ ഉലുവ രണ്ട് കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് അതിലല്‍പ്പം തേനും ചേര്‍ത്ത് ഉലുവ വെള്ളം കുടിക്കുക. ഇത് അള്‍സറിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നു.

 

തേന്‍: മുറിവുണക്കാന്‍ ഉത്തമമാണ് തേന്‍. തേനിലുള്ള വിവിധ തരത്തിലുള്ള എന്‍സൈമുകള്‍ വയറ്റിലുള്ള ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കുന്നു. മാത്രമല്‌ള, ദഹനം കൃത്യമായി നടക്കാനും മറ്റ് പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരം കാണുന്നു.

 

വെളുത്തുള്ളി: ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് വെളുത്തുള്ളി. വെളുത്തുള്ളി അള്‍സറിന്റെ ഒരു വ്രണം പോലുമുണ്ടാകാതെ പ്രതിരോധിക്കുന്നു.