തിരുവനന്തപുരം: കോവിഡ് മഹാമാരി ഒരു പക്ഷെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയത് വഴിയോര കച്ചവടക്കാരെയായിരിക്കും. എങ്കിലും ആ സാഹചര്യവും അതിജീവിച്ച് മുന്നേറുന്നവര്അനവധിയാണ്. അക്കൂട്ടത്തില്‍ ഒരു ചായക്കടയുണ്ട് മണക്കാട്. കോവിഡ് സമയത്തും വിലയില്‍ ഒരു മാറ്റവും വരുത്താത്ത തിരുലക്ഷ്മി ടീ സ്റ്റാള്‍. ആറുവര്‍ഷമായി വെറും രണ്ട് രൂപയ്ക്കാണ് ഇവിടെ ചായകടികള്‍ വില്‍ക്കുന്നത്. നല്ല തേനൂറും ഉണ്ണിയപ്പത്തിനും വടയ്ക്കും ബജികള്ക്കുംമെല്ലാം ഇവിടെ വെറും രണ്ട് രൂപയാണ്. വലിപ്പം അല്‍പ്പം കുറവാണെങ്കിലും രുചിക്ക് ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ലെന്ന് തിരുലക്ഷ്മി ടീ സ്റ്റാള്‍ ഉടമ പാര്ത്ഥിപന് പറയുന്നു.
രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ ചായ അലെ്ളങ്കില്‍ കാപ്പി ശീലങ്ങള്‍ എല്ളാവര്ക്കുമുള്ളതാണ്. പ്രത്യേകിച്ച് കാപ്പി പലരുടേയും ശീലമാണ്. എന്നാല്‍, രാവിലെ വെറുംവയറ്റില്‍ കാപ്പി കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ളത്. അലെ്ളങ്കില്‍ ഇത് പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. രാവിലെ വെറും വയറ്റില്‍ കാപ്പി കുടിച്ചാലുണ്ടാകുന്ന ചില ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചറിയൂ...
തിരുവനന്തപുരം ; നാവിൽ പുതുരുചികളുടെ മേളം തീർക്കാൻ മിൽമ ഒരുങ്ങുന്നു. ഇപ്രാവശ്യാം റിച്ച് മിൽക്കും ബ്ലൂബെറി ഐസ്ക്രീമുമാണ് താരങ്ങൾ. മിൽമ തിരുവനന്തപുരം റീജിയണൽ യൂണിയനാണു ഉത്പന്നങ്ങൾ പുറത്തിറക്കിയത്. 25 രൂപ വിലവരുന്ന അരലിറ്റർ കൊഴുപ്പുള്ള സ്വാദൂറും റിച്ച് മിൽക്കും ബ്ലൂബെറി ഐസ്ക്രീമും ഇപ്പോൾ ശ്രദ്ധനേടിക്കഴിഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ ശീതള പാനീയ കമ്പനിയായ പാര്‍ലെ അഗ്രോ, ബി-ഫിസ് എന്ന പുതിയൊരു പാനീയം അവതരിപ്പിച്ചു. മാള്‍ട്ട് ഫ്ളേവറില്‍ ആപ്പിന്റെ ജ്യൂസിന്റെ മിശ്രണമാണ് ബി-ഫിസ്. പാര്‍ലെയുടെ ആപ്പി ഫിസ്സ് ജനപ്രീതി നേടിയ ശീതള പാനീയമാണ്.കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക് മേഖലയിലെ തരംഗം കൂടുതല്‍ ശക്തമാക്കാന്‍ സൂപ്പര്‍ താരങ്ങളായ പ്രിയങ്ക ചോപ്ര ജോനാസിനെയും ജൂനിയര്‍ എന്‍ ടി ആറിനെയും ബ്രാന്‍ഡ് അംബാസഡര്‍മാരായി കമ്പനി നിയമിച്ചു.
കൊച്ചി: ഉത്സവ, ക്രിക്കറ്റ് സീസണുകളിലെ വിപണി വളര്‍ച്ച ലക്ഷ്യമിട്ട് പീറ്റ്സ പ്രേമികള്‍ക്കായി പീറ്റ്സ ഹട്ട് ഇന്ത്യ പത്തു രുചിഭേദങ്ങളിലുള്ള വ്യത്യസ്തമായ പാന്‍ പീറ്റ്സകള്‍ പുറത്തിറക്കി. ഓര്‍ഡറുകള്‍ വര്‍ദ്ധിപ്പിച്ച് ശക്തമായ വിതരണശ്യംഖലയുടെ പിന്‍ബലത്തോടെ ഈ പാദത്തില്‍ 30 ശതമാനം വളര്‍ച്ച കൈവരിക്കുന്നതിനാണ് പീറ്റ്സ ഹട്ട് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഒരു പ്രത്യേക ഭക്ഷ്യവസ്തുവുമായി ശരീരം പൊരുത്തപ്പെടാതിരിക്കുകയും വിവിധങ്ങളായ ലക്ഷണങ്ങളോടെ പ്രതികരിക്കുകയും ചെയ്യുന്ന ഒരവസ്ഥയാണ് ഭക്ഷണത്തോടുള്ള അലര്‍ജി അഥവാ ഫുഡ് അലര്‍ജി. തീരെ നിസാരമായവ മുതല്‍ അതീവ ഗുരുതരമായവ വരെയുള്ള ലക്ഷണങ്ങള്‍ ഇതിനുണ്ട്. ചിലപ്പോള്‍ മരണഹേതുവാകാനും മതി. അലര്‍ജിയുണ്ടാക്കുന്ന ഭക്ഷ്യവസ്തുവിന്റെ വളരെ കുറഞ്ഞ അളവില്‍ പോലുമുള്ള ഉപഭോഗം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാറുണ്ട്.
ആരോഗ്യത്തിന് ഏറെ നല്ള ഒരു ഭക്ഷണവസ്തുവാണ് മത്സ്യം. ഒമേഗ ത്രീ ഫാറ്റി ആസിഡുകളുടെ ഒരു പ്രധാന ഉറവിടമാണിത്. സാധാരണ കാലാവസ്ഥാഭേദമൊന്നും നോക്കാതെ തന്നെ മീന്‍ കഴിക്കുന്നവരാണ്. എന്നാല്‍, മഴക്കാലത്ത് മീന്‍ കഴിക്കുന്നത് അത്ര നല്ളതല്ല എന്നാണ് പറയുന്നത്. മഴക്കാലത്ത് മീന്‍ കഴിച്ചാല്‍ ഉണ്ടാകുന്ന ദോശങ്ങളെക്കുറിച്ചറിയൂ... മഴക്കാലത്ത് മീന്‍ കഴിക്കരുത്. കാരണം മണ്‍സൂണ്‍ കാലം മീനുകളുടെ പ്രജനനകാലമാണ്. ഈ സമയത്ത് ഇവയിലുള്ള മുട്ട വയറിന് പ്രശ്നങ്ങളും വേദനയുമെല്ളാം വരുത്താന്‍ സാദ്ധ്യത കൂടുതലാണ്. മഴക്കാലത്ത് പലയിടങ്ങളില്‍ നിന്നും കെമിക്കലുകളും വിഷവസ്തുക്കളും കലര്‍ന്ന വെള്ളം മത്സ്യങ്ങള്‍ വളരുന്നിടങ്ങളിലേയ്ക്കൊഴുകിയെത്തും. ഇത് മത്സ്യങ്ങള്‍ക്കുള്ളില്‍ കടക്കുന്നു. ആ മീന്‍ കഴിക്കുമ്പോള്‍ അത് നമ്മുടെ ശരീരത്തിലുമെത്തും.
നല്ല മധുരത്തില്‍, കടുപ്പമുള്ള ആവിപറക്കുന്ന കാപ്പി ആര്‍ക്കാണ് ഇഷ്ടമല്ളാത്തത്. വളരെ ഉന്മേഷം പകരുന്ന കാപ്പി ദിവസവും രണ്ടും മൂന്നും തവണയൊക്കെ കുടിക്കാന്‍ നമുക്ക് തോന്നാറുണ്ട്. കാപ്പിയിലടങ്ങിയ പല ഘടകങ്ങളും ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍, കാപ്പി അധികം ഉപയോഗിക്കുന്നത് പൊണ്ണത്തടിക്ക് കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ വെളിപെ്പടുത്തുന്നത്. വെസ്സ്റ്റേണ് ആസ്ട്രേലിയന്‍ ഇന്‍സ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ റിസര്‍ച്ചും യൂണിവേഴ്സിറ്റി ഒഫ് വെസ്റേണ്‍ ആസ്ട്രേലിയയും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
പ്രഭാത ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെട്ട നമ്മളില്‍ പലരുടെയും ഒരു ഇഷ്ട വിഭവമാണ് ഇഡ്ഡലി. ആവിയില്‍ വേവിച്ചെടുക്കുന്ന ഭക്ഷ്യവസ്തുവായ ഇഡ്ഡിക്കൊപ്പം സാമ്പാറോ, ചട്ണിയോ കൂടെയുണ്ടെങ്കില്‍ രുചിചേരുവകള് ഒത്തിണങ്ങിയ ഈ പ്രഭാത ഭക്ഷണം ആരോഗ്യത്തിനും അത്യുത്തമമാണ്. ആവിയില്‍ വേവിച്ചെടുക്കുന്നതിനാല്‍ ഇത് ശരീരത്തിനും ഉത്തമമായ ഇഡ്ഡലി എത്രവേണമെങ്കിലും കഴിക്കാം. എന്നാല്‍, ചില അവസരങ്ങള്‍ ഇഡ്ഡലി കഴിക്കുന്നത് ആരോഗ്യത്തിന് നന്നല്ല എന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ പുതിയ കണ്ടെത്തല്‍.
പാല് ഒരു സമീകൃതാഹാരമാണ്. കാത്സ്യവും പ്രോട്ടീനുമെല്ളാം അടങ്ങിയ ഒന്നാണ് പാല്. കുട്ടികള്‍ക്കേറെ പ്രധാനം. കാരണം ഇതിലെ കാത്സ്യം തന്നെ. എന്നാല്‍, പാലിന് ചില പാര്‍ശ്വഫലങ്ങളുമുണ്ട്, പ്രത്യേകിച്ച് അമിതമാകുമ്പോള്‍. പാല് കിഡ്നിസ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങളുണ്ടാക്കുമെന്ന് പറയുന്നു. കിഡ്നി സ്റ്റോണിന് കാരണങ്ങള്‍ പലതുണ്ട്, ഇതില്‍ ചെറിയ തോതില്‍ പാലും കാരണമാകും. പാല് അമിതമായാലുള്ള പാര്‍ശ്വഫലങ്ങളെക്കുറിച്ചറിയൂ... വെള്ളം കുടിക്കുന്നത് കുറയുന്നതാണ് കിഡ്നി സ്റ്റോണിനുള്ള ഒരു പ്രധാന കാരണം.