By sisira.06 03 2021
പലരേയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് മലബന്ധം. ഭക്ഷണശീലം, വ്യായാമക്കുറവ്, സ്ട്രെസ്, ചില മരുന്നുകളുടെ ഉപയോഗം, തുടങ്ങിയവയെല്ലാം മലബന്ധത്തിന് കാരണമാകുന്നു. ഇത് തടയാനുമുണ്ട് മാർഗങ്ങൾ.
ധാരാളം വെള്ളം കുടിക്കുക, ജലാംശം നിലനിർത്തുക, സമ്മർദ്ദ നില നിയന്ത്രിക്കുക, നാരുകളും പ്രോട്ടീനുകളും അടങ്ങിയ ശരിയായ ഭക്ഷണം കഴിക്കുക, ദിവസേന വ്യായാമം ചെയ്യുക, പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയവയ്ക്ക് ദഹന പ്രക്രിയയെ സഹായിക്കാൻ കഴിയും.
മലബന്ധം അകറ്റുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ ഇവയൊക്കെയാണ്...
ഇഞ്ചിയും പുതിനയും
ഇഞ്ചിയും പുതിനയും ദഹനത്തിനുത്തമം. ഇവ രണ്ടും ചേര്‍ത്തൊരു ചായ രാവിലെ കുടിച്ചു നോക്കൂ, മലബന്ധം അലട്ടില്ല. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ഇതു സഹായിക്കും.
തെെര്
ദഹന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഭക്ഷണത്തിൽ തെെര് ഉൾപ്പെടുത്താം. തെെരിൽ നല്ല ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നു. ഇത് മലബന്ധം, അസിഡിറ്റി എന്നിവയെ അകറ്റാനും സഹായിക്കുന്നു.
ഉണക്കമുന്തിരി
നാരുകൾ ധാരാളം അടങ്ങിയതിനാൽ മലബന്ധം അകറ്റാൻ ഉണക്കമുന്തിരി സഹായിക്കുന്നു. ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാൻ ഉണക്കമുന്തിരി ശീലമാക്കുന്നത് നല്ലതാണ്.