വെറും വയറ്റില്‍ പഴം കഴിച്ചാല്‍?

By Anju N P.24 12 2018

imran-azhar

 

ഫലവര്‍ഗ്ഗങ്ങള്‍ ശീലമാക്കുന്നത് ശരീരത്തിന് കരുത്തും ഊര്‍ജവും നല്‍കും. ഫലവര്‍ഗ്ഗങ്ങളില്‍ ഏത്തപ്പഴം വ്യായാമം ചെയ്യുന്നവരും ശരീരകാന്തി ആഗ്രഹിക്കുന്നവരും കഴിക്കുന്നത് ഉത്തമമാണ്. എന്നാല്‍, കൊച്ചു കുഞ്ഞുങ്ങള്‍ക്ക് അമിതമായി ഏത്തപ്പഴം നല്‍കാതിരിക്കുന്നതാണ് നല്ലത്. ഫൈബര്‍, മഗ്‌നീഷ്യം, അയണ്‍, വൈറ്റമിന്‍ ബി എന്നിവയുടെ കലവറയാണ് ഏത്തപ്പഴം. രക്തത്തിലെ കാത്സ്യത്തിന്റെയും മഗ്‌നീഷ്യത്തിന്റെയും അളവ് ബാലന്‍സ് ചെയ്യാനും ഏത്തപ്പഴം ഉത്തമമാണ്.

 

ഗുണങ്ങള്‍ നിരവധിയാണെന്നതിനാല്‍ പലരും പ്രഭാത ഭക്ഷണം ഏത്തപ്പഴം മാത്രമാക്കാറുണ്ട്. എന്നാല്‍, വെറും വയറ്റില്‍ ഏത്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം.ഏത്തപ്പഴം വെറും വയറ്റില്‍ കഴിക്കുന്നത് ഉദരകോശങ്ങള്‍ക്കും കുടലിനും ദോഷം ചെയ്യുമെന്നാണ് ഗവേഷകരുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

 

അടിസ്ഥാനപരമായി അസിഡിക്കായ ഏത്തപ്പഴത്തില്‍ വലിയ അളവില്‍ പൊട്ടാഷ്യമുണ്ട്. ഇത് വെറും വയറ്റില്‍ കഴിക്കുന്നത് ആരോഗ്യത്തിന് നന്നല്ല.
ഏത്തപ്പഴം അധികമായി കഴിക്കുന്നത് വയറുവേദന, ഛര്‍ദി, അതിസാരം തുടങ്ങിയവ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേന്നുവരാമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു

OTHER SECTIONS