പാദങ്ങളുടെ സംരക്ഷണത്തിന്

By Anju N P.05 May, 2018

imran-azhar

 

മുഖം പോലെ തന്നെ കാലിനെയും ഭംഗിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യ കാര്യമാണ്. പലപ്പോഴും ആരും കാലുകള്‍ക്ക് അത്ര പ്രധാന്യം നല്‍കാറില്ല. എന്നാല്‍, തണുപ്പുകാലങ്ങളില്‍ പ്രത്യേക സംരക്ഷണം നല്‍കിയില്ലെങ്കില്‍ കാലുകളില്‍ പല തരത്തിലുള്ള അസുഖങ്ങള്‍ എളുപ്പത്തില്‍ കടന്നു കൂടും.


ദിവസവും കാലുകള്‍ക്കും പ്രത്യേക സംരക്ഷണം തന്നെ നല്‍കേണ്ടതുണ്ട്. തണുപ്പുകാലങ്ങളില്‍ എണ്ണ മയം നഷ്ടപ്പെട്ട് ചര്‍മ്മം വരണ്ടുണങ്ങുന്നതിനാല്‍ പാദങ്ങള്‍ വീണ്ടുകീറും. ഉപ്പൂറ്റി വീണ്ടുകീറുന്നത് കഠിനമായ വേദന നല്‍കുകയാണ്.ഇതിനെ പ്രതിരോധിക്കുന്ന പ്രതിവിധികളെക്കുറിച്ചറിയൂ...


കാലുകളില്‍ ഈര്‍പ്പം നിലനിര്‍ത്തുക:

ഒരു ദിവസത്തില്‍ രണ്ട് തവണയെങ്കിലും പരുക്കന്‍ കാലുകളെ ഈര്‍പ്പമുള്ളതാക്കുന്നത് നല്ലതാണ്. അതിലൂടെ വരണ്ടിരിക്കുന്ന കാലിലെ ചര്‍മ്മം മാറ്റാന്‍ സാധിക്കും.

 


തേനും ചൂടുവെള്ളവും:

ചെറു ചുടുവെള്ളത്തില്‍ തേന്‍ കലക്കി അതില്‍ കാല്‍ മുക്കി വയ്ക്കുക. തേനില്‍ അണുക്കളെ നശിപ്പിക്കുന്നതിന് കഴിയുന്ന നിരവധി ഘടകങ്ങളുണ്ട്. അതിലൂടെ കാലിന് സംരക്ഷണം നല്‍കാന്‍ കഴിയും.

 


ഒലിവ് ഓയില്‍ മസാജ് :

കാല്‍പ്പാദങ്ങള്‍ ഒലിവ് ഓയില്‍ കൊണ്ട് വീണ്ടുകീറിയിടത്ത് മസാജ് ചെയ്യുക. മസാജ് ചെയ്യുന്നതിലൂടെ രക്തയോട്ടം വീണ്ടും നടക്കുന്നു. ഇത് ചര്‍മ്മത്തിന് നല്ലതാണ്. ഒലിവ് ഓയില്‍ ചര്‍മ്മത്തെ മൃദുലമാക്കുകയും പോഷണം നല്‍കുകയും ചെയ്യും.

 


സോക്‌സുകള്‍ ധരിക്കുക:

തണുപ്പ് കാലങ്ങളില്‍ സോക്‌സ് ധരിക്കുന്നത് നല്ലതാണ്. കോട്ടണ്‍ സോക്‌സുകള്‍ ധരിക്കുന്നതാണ് ഉത്തമം. ഇതിലൂടെ കാലുകള്‍ വരണ്ട് പോവാതിരിക്കാന്‍ സഹായകമാവും. മാത്രമല്ല, ഉപ്പൂറ്റി വിണ്ടു കീറാതിരിക്കാന്‍ ഇതിലൂടെ സാധിക്കും.

OTHER SECTIONS