നല്ല ഉറക്കം ലഭിക്കുവാന്‍

By Sivi Sasidharan.24 Aug, 2018

imran-azhar

ഭക്ഷണത്തോടൊപ്പം തന്നെ ചിട്ടയായ ജീവിത രീതിയും മെച്ചപെട്ട ആരോഗ്യത്തിനു അനുവാര്യമാണ്.  കൃത്യമായ ഉറക്കം ലഭിക്കുന്നതും ഇതില്‍ ഉള്‍പെടുന്നു.  നല്ല ഉറക്കം ലഭിക്കുവാനുള്ള 5 കാര്യങ്ങള്‍ അറിയാം

നല്ല ഉറക്കം ലഭിക്കുവാനുള്ള 5 കാര്യങ്ങള്‍ അറിയാം

1) ദിവസവും ഒരേ സമയം തന്നെ ഉറങ്ങാന്‍ കിടക്കുക. ഇങ്ങനെ ഉള്ള ചിട്ട  വന്നാല്‍ ശരീരത്തിന്റെ ചാകൃതരീതി  ഉറങ്ങാനായി ക്രമീകരിക്കപെടും.

2) കിടന്നു പതിനഞ്ച് മിനുട്ട് കഴിഞ്ഞും ഉറക്കം വരുന്നില്ലെങ്കില്‍ വായന പോലുള്ള കാര്യങ്ങില്‍ ഏര്‍പ്പെടുക. തുടര്‍ന്ന് ഉറക്കം വരുമ്പോള്‍ മാത്രം കിടകയിലെക്ക് പോകുക.

3) വിശക്കുന്നതോ അമിതമായി വയര്‍ ഒഴിഞ്ഞിരിക്കുന്നതുമായ അവസ്ഥ ഒഴിവാക്കുക.

4) പുകയില, കഫെയിന്‍ എന്നിവ ഉറകം കുറയ്ക്കുന്നു. കൂടാതെ മദ്ധ്യം ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കും
.ചിലര്‍ക്ക് ഉറങ്ങാന്‍ തുടങ്ങുന്നതിനു മുന്‍പ് മദ്ധ്യം കഴിക്കുന്ന ശീലമുണ്ട് എന്നാല്‍ ഇത് പൂര്‍ണ്ണമായും തെറ്റായ പ്രവണതയാണ്.

5) രാത്രി ഉറക്കമില്ലാത്തവര്‍ ഒരു കാരണവശാലും പകല്‍ ഉറങ്ങുവാന്‍ പാടില്ല .ഉറങ്ങാന്‍ കിടക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍, ലാപ്പ്ടോപ്പ് ഒരു പരിധിവരെ കുറയ്ക്കുക

നല്ല ഉറക്കം നല്ല ആരോഗ്യം പ്രധാനം ചെയ്യും.