കുഞ്ഞു ഹൃദയങ്ങള്‍ക്കായി...

By Greeshma G Nair .09 Jan, 2017

imran-azhar

 

 

ഇന്നത്തെ തലമുറയുടെ ആഹാരരീതികള്‍ അവരെ യൗവ്വനത്തില്‍ തന്നെ ഹൃദ്രോഗികളാക്കുമെന്നതില്‍ സംശയമില്ല .

 

വറുത്തതും പൊരിച്ചതുമായ ഫാസ്റ്റ് ഫുഡ് ഭക്ഷണവും ഐസ്‌ക്രീമും ഒക്കെയാണ് കുട്ടികള്‍ക്ക് ഏറെ പ്രിയം. ഇത് ആരോഗ്യകരമല്ലെന്ന് മുതിര്‍ന്നവര്‍ അവരെ പറഞ്ഞു മനസ്‌സിലാക്കി അവയുടെ ഉപയോഗം നിയന്ത്രിക്കണം.

മത്സ്യം കറി വച്ചു കഴിക്കുന്നത് നല്ലതാണ്. പ്രധാനമായും മത്തി പോലുള്ള സാധാരണ മീനുകള്‍, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ നാരിന്റെ അംശം കൂടുതലുള്ളതിനാല്‍ നിര്‍ബ്ബന്ധമായും കുട്ടികളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം.


കുട്ടികളെ വീട്ടിനുള്ളില്‍ മാത്രം ഇരുത്താതെ പുറത്തിറങ്ങി കളിക്കാന്‍ അനുവദിക്കുക. ചെറുപ്പം മുതല്‍ വ്യായാമം ചെയ്യാന്‍ പ്രേരിപ്പിക്കുകയും വേണം..

OTHER SECTIONS