അള്‍സറിനെ പ്രതിരോധിക്കാം

By Online Desk .14 09 2019

imran-azhar

 

 

ആധുനിക യുഗത്തില്‍ ആരോഗ്യ സംരക്ഷണ കാര്യത്തില്‍ പ്രായഭേദമന്യേ നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് വയറ്റിലെ പുണ്ണ് എന്ന അള്‍സര്‍. ബാക്ടീരിയ കാരണം ഉണ്ടാകുന്ന ഈ രോഗം കുടലിന്റെ മുകള്‍ ഭാഗത്താണ് സാധരണയായി കാണപ്പെടുന്നത്. അസോസിയേഷന്‍ അമേരിക്കന്‍ റിപേ്പാര്‍ട്ട് പ്രകാരം ഏകദേശം നാല് ദശലക്ഷം ആളുകള്‍ ഈ രോഗത്തിന്റെ പിടിയിലാണെന്നാണ്.കടുത്ത വയറ് വേദന, ദഹനക്കേട്, ഛര്‍ദ്ദി, അമിത ശരീരവണ്ണം, നെഞ്ചെരിച്ചല്‍, ഗ്യാസ്ട്രബിള്‍ തുടങ്ങിയവയാണ് അള്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍. ചില ശീലങ്ങളിലൂടെ അള്‍സറിനെ പരിഹരിക്കാനും, വരാതെ പ്രതിരോധിക്കാനും കഴിയും. അള്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയൂ...


ഭക്ഷണത്തില്‍ കാബേജ് കൂടുതലായി ഉള്‍പെ്പടുത്തുന്നത് വയറ്റിലെ അള്‍സറിനെ ഇല്ലാതാക്കും. പഴങ്ങള്‍ കഴിക്കുന്നതിലൂടെ അള്‍സറിനെ പരിഹരിക്കാം.ഭക്ഷണത്തില്‍ ചുകന്ന മുളക് ചേര്‍ക്കുന്നതും വയറ്റിലെ പുണ് തടയാന്‍ സാധിക്കും. ഇരട്ടി മധുരവും ഉലുവയും വയറ്റിലെ അള്‍സര്‍ എന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്നു

 

OTHER SECTIONS