പ്രസവം ആദ്യത്തേത്:പൊന്നോമനകൾ നാല്

By Savitha Vijayan.25 Jun, 2017

imran-azhar

 

 


തിരുവനന്തപുരം : ആദ്യ പ്രസവത്തിൽ തന്നെ ദമ്പതികൾക്ക് ലഭിച്ചത് നാല് പൊന്നോമനകളെ.ഒരു ആൺകുഞ്ഞും മൂന്ന് പെണ്കുഞ്ഞുങ്ങളുമാണ് തിരുവനതപുരം സ്വദേശികളായ ജിതിൻ–ആശാദേവി ദമ്പതികൾക്ക് ആദ്യപ്രസവത്തിലൂടെ ലഭിച്ചത്.സ്വകാര്യ ആശുപത്രിൽ ആയിരുന്നു കുട്ടികളുടെ ജനനം.അപൂർവമായ സംഭവമാണെങ്കിലും കുട്ടികളും അമ്മയും പൂർണ്ണ ആരോഗ്യത്തോടെ ഇരിക്കുന്നു.ആശാദേവിക്കു നല്കിരുന്ന ദിവസത്തേക്കാൾ ആറാഴ്ച മുൻപാണ് പ്രസവം നടന്നിരിക്കുന്നത്.
ജി.ജി ആശുപത്രിയിൽ ചീഫ് നിയനറ്റോളജിസ്റ്റ് ഡോ. ജയ സുരേഷ്ബാബു, ഡോ. നൗഷിദ് അനി, ഡോ. ശ്രുതി എന്നിവരുടെ നേതൃത്വത്തിൽ പരിചരണത്തിലാണു കുട്ടികൾ. ഡോ. അനുപമയുടെ നേതൃത്വത്തിൽ പ്രസവാനന്തര ചികിത്സയിലാണ് ആശാദേവി.

OTHER SECTIONS