ഫുള്‍ജാര്‍ സോഡ ഉണ്ടാക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തില്‍; തടയിടാനൊരുങ്ങി കോഴിക്കോട് നഗരസഭ

By Online Desk .07 06 2019

imran-azhar

 

 

കോഴിക്കോട്: സംസ്ഥാനമൊട്ടാകെ തരംഗമായി കൊണ്ടിരിക്കുന്ന ഫുള്‍ജാര്‍ സോഡയ്ക്ക കടിഞ്ഞാണിടാനൊരിങ്ങി കോഴിക്കോട് കോര്‍പ്പറേഷന്‍. ആരോഗ്യ ഗുണമില്ലാത്ത ഇത്തരം പാനിയങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ കൈകാര്യം ചെയ്യുന്നത് നഗരസഭയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കോഴിക്കോട് മേയര്‍ മുന്നറിയിപ്പ് നല്‍കി.

 

കോഴിക്കോട് കടപ്പുറത്തും ജില്ലയിലെ മറ്റിടങ്ങളിലുമുള്ള പെട്ടിക്കടകളിലുമാണ് ഫുള്‍ജാര്‍ സോഡ വില്‍പ്പനയ്ക്ക് വെയ്ക്കുന്നത്. ഇവിടങ്ങളില്‍ ഗുണനിലവാരമില്ലാത്ത ഐസുകളും വൃത്തിഹീനമായുമാണ് പാനിയങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മീന്‍ കേടാകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഐസാണ് പല വിഭവങ്ങളാക്കി ആളുകള്‍ക്ക് നല്കുന്നത്. ഇതിനെതിരെയും കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

OTHER SECTIONS