ഗ്യാസ്ട്രബിളോ....? ഇതൊന്നു പരീക്ഷിക്കൂ...

By Anju N P.08 Aug, 2017

imran-azhar

 

ഏതുപ്രായക്കാരെയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് ഗ്യാസ്ട്രബിള്‍. തിരക്കു നിറഞ്ഞ ജീവിതവും കൃതതയില്ലാത്ത ഭക്ഷണശൈലിയുമാണ് ഗ്യാസ്ട്രബിളിന് പ്രധാനകാരണം. നെഞ്ചിരിച്ചല്‍, വയറുവേദന, നെഞ്ചുവേദന, വയറുവീര്‍ത്തുണ്ടാക്കുന്ന അസ്വസ്ഥത എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ജീവിതശൈലി അല്‍പം ശ്രദ്ധിച്ചാല്‍ ഗ്യാസ്ട്രബിള്‍ മാറ്റാന്‍ സാധിക്കും.


ഇതാ ചില എളുപ്പ വഴികള്‍


1. പാലില്‍ വെളുത്തുളളി ചതച്ചിട്ട് കാച്ചി രാത്രി പതിവായി ആഹാരത്തിനുശേഷം സേവിക്കുക.
2. കരിങ്ങാലിക്കാതല്‍ ചതച്ചിട്ട് വെന്ത വെളളം പതിവായി ആഹാരത്തിന് ശേഷം കുടിക്കുക.
3. തിപ്പലി, ചുക്ക്, കുരുമുളക്, ഇവ സമം എടുത്ത് പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കുഴച്ച് ( നെല്ലികയുടെ വലിപ്പത്തില്‍) പതിവായി കഴിക്കുക.
4. പുളിച്ചമോരില്‍ ജീരകം അരച്ച് കലക്കി കുടിക്കുക. ഗ്യാസ്ട്രബിള്‍ കുറയും.
5. പച്ചഇഞ്ചിയും ഉപ്പും ചേര്‍ത്തരയ്ക്കുക. അതില്‍ നിന്നും നീര് പിഴിഞ്ഞെടുത്ത് 15 മില്ലി കഴിക്കുക.
6. അഞ്ച് ഗ്രാം വീതം മാവിന്റെ തളിര്‍, ചുക്ക്, വെളളുത്തുളളി, എന്നിവയെടുത്ത് കഷായം വച്ച് കഴിക്കുക.
7. ഒരു ഗ്രാം കറുവാപ്പട്ടയുടെ വേര് വെളളത്തില്‍ കലക്കി കുടിക്കുക.

loading...