പൊണ്ണത്തടിയുള്ളവരാണോ? ശരീരഭാരം കുറയ്ക്കാന്‍ ഇഞ്ചി കഴിക്കാം ഇങ്ങനെ

By web desk .25 09 2022

imran-azhar

 


ഒട്ടുമിക്ക കറികളിലും ഇഞ്ചി ഇടാറുണ്ട്. വയറിളക്കം, ദഹനപ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഒന്നാണ് ഇഞ്ചി.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും, രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും, ഹൃദ്രോഗസാധ്യത കുറയ്ക്കാനുമൊക്കെ ഇഞ്ചി സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.


പൊണ്ണത്തടിയുള്ളവര്‍ക്ക് ശരീരഭാരം കുറയ്ക്കാനുള്ള ഉത്തമമാര്‍ഗമാണ് ഇഞ്ചിയെന്ന് 2016-ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.  ഇഞ്ചിയില്‍ ജിഞ്ചറോള്‍സ്, ഷോഗോള്‍സ് എന്നറിയപ്പെടുന്ന സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയപ്രവര്‍ത്തനത്തെ വേഗത്തിലാക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

 

വണ്ണം കുറയ്ക്കാന്‍ ഇഞ്ചി ഉപയോഗിക്കേണ്ടത്:

 

വണ്ണം കുറയ്ക്കാനായി നാരങ്ങാ നീരില്‍ ഇഞ്ചി ചേര്‍ത്ത് കഴിക്കാം. നാരങ്ങ നീര് വിശപ്പ് ഒഴിവാക്കാന്‍ സഹായിക്കും. കൂടാതെ, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന അവശ്യ പോഷകമായ വിറ്റാമിന്‍ സിയും നാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഇഞ്ചി ചായയിലേക്കോ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളത്തിലേക്കോ രണ്ട് ടീസ്പൂണ്‍ നാരങ്ങാ നീര് ചേര്‍ക്കുന്നത് കലോറി ഉപഭോഗം കുറച്ചുകൊണ്ട് തന്നെ കൂടുതല്‍ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിര്‍ത്തും. ദിവസവും രണ്ടോ മൂന്നോ വട്ടം ഇവ കഴിക്കാം.

 

ജിഞ്ചര്‍ ജ്യൂസ് ആണ് രണ്ടാമത്. നാരങ്ങ, തേന്‍, വെള്ളം തുടങ്ങി എന്തും ചേര്‍ത്തു ഇഞ്ചി ജ്യൂസ് കുടിക്കാം. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ഭാരം കുറയ്ക്കാനും ,പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഈ ജ്യൂസ് സഹായിക്കും.


ആന്റി ഓക്‌സിഡന്റ്, ആന്റി ഗ്ലൈസിമിക് പ്രൊപ്പര്‍ട്ടീസ് എന്നിവ ധാരളമുള്ളതാണ് ഇഞ്ചിയും അപ്പിള്‍ സിഡര്‍ വിനഗറും. അതിനാല്‍ ഇവ രണ്ടും ഒരുമിച്ച് ചേര്‍ത്ത് കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ ഫലപ്രദമാണ്. ഇഞ്ചി ചായയില്‍ അപ്പിള്‍ സിഡര്‍ വിനഗര്‍ ചേര്‍ത്തും കുടിക്കാം. ചായ തണുപ്പിച്ച ശേഷം മാത്രം അപ്പിള്‍ സിഡര്‍ വിനഗര്‍ ഒഴിക്കാന്‍ ശ്രദ്ധിക്കണം.

 

ഗ്രീന്‍ ടീ വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഇഞ്ചി ചായയില്‍ ഗ്രീന്‍ ടീ കൂടി സമം ചേര്‍ത്തു കുടിച്ചാല്‍ ഭാരം കുറയാന്‍ സഹായിക്കും.

 

 

OTHER SECTIONS